വേൾഡ് മലയാളി കൗൺസിൽ കുവൈത്ത് പ്രോവിൻസ് ഓണാഘോഷം
text_fieldsവേൾഡ് മലയാളി കൗൺസിൽ കുവൈത്ത് പ്രോവിൻസ് ഓണാഘോഷം ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യു.എം.സി) കുവൈത്ത് പ്രോവിൻസ് ഓണാഘോഷം 'ഹൃദ്യം- 2025' എന്നപേരിൽ കുവൈത്ത് സിറ്റിയിലെ ഹോട്ടൽ പാർക്ക് അവന്യൂവിൽ നടന്നു. പ്രസിഡന്റ് ചെസ്സിൽ ചെറിയാൻ അധ്യക്ഷതവഹിച്ചു. ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഹരിത് കേതൻ മുഖ്യാതിഥിയായി പങ്കെടുത്തു.
ചെയർമാൻ മോഹൻ ജോർജ്, ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്വ. തോമസ് പണിക്കർ, മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റ് അഡ്മിൻ സിബി തോമസ്, കുവൈത്ത് വിമൻസ് വിങ് ചെയർപേഴ്സൻ സുജൻ പണിക്കർ, വുമൺസ് ഫോറം ഗ്ലോബൽ ജോ.ട്രഷറർ ജോസി കിഷോർ, ഗ്ലോബൽ എക്സിക്യൂട്ടിവ് ദീപാ സുരേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഗ്ലോബൽ ചെയർമാൻ തോമസ് മുട്ടക്കൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു എന്നിവർ ഓൺലൈൻ വഴി ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ജസ്റ്റി ജോർജ് സ്വാഗതവും ട്രഷറർ സുരേഷ് ജോർജ് നന്ദിയും പറഞ്ഞു.
ഡബ്ലിയു.എം.സി ഗ്ലോബൽ വൈസ് ചെയർമാൻ സുരേന്ദ്രൻ കണ്ണാട്ട്, ഗ്ലോബൽ യൂത്ത് ഫോറം പ്രസിഡന്റ് രേഷ്മ ആർ ജോർജ്, മിഡിലീസ്റ്റ് പ്രസിഡന്റ് സുധീർ സുബ്രമണ്യം, കുവൈത്തിലെ കലാ, സാംസ്കാരിക, ബിസിനസ്, സാമൂഹിക രംഗങ്ങളിലുള്ളവർ എന്നിവർ സംബന്ധിച്ചു.
ഡബ്ലിയു.എം.സി കുവൈത്ത് അംഗങ്ങൾ ഒരുക്കിയ തിരുവാതിര, മോഹിനിയാട്ടം, കുട്ടികളുടെ കലാപ്രകടനങ്ങൾ തുടങ്ങിയവ ചടങ്ങിന് ഭംഗി കൂട്ടി. കുവൈത്തി ഗായകൻ മുബാറക് റാഷിദിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാനമേള ശ്രദ്ധ പിടിച്ചുപറ്റി. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കി.
ഗ്ലോബൽ യൂത്ത് ഫോറം മുൻ ചെയർമാൻ കിഷോർ സെബാസ്റ്റ്യൻ, ഷിന്റോ ജോർജ്, സന്ദീപ് മേനോൻ, അഡ്വ. ഷിബിൻ ആനശേരിൽ, ടോണി മാത്യു, ജോൺ സാമൂൽ, നവീൻ പൗലോസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

