സുഡാനിലെ ജനങ്ങൾക്ക് ചികിത്സ സൗകര്യങ്ങൾ ഒരുക്കി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ആരോഗ്യ സൗകര്യങ്ങൾ ആഭ്യന്തരയുദ്ധത്തിൽ തകർന്നതോടെ ദുരിതത്തിലായ സുഡാനിലെ ജനങ്ങൾക്ക് ചികിത്സാസൗകര്യങ്ങൾ ഒരുക്കി കുവൈത്ത്. സുഡാനിൽ കണ്ണ് രോഗം വർധിച്ചതായ കണ്ടെത്തലിനെ തുടർന്ന് നാല് ഗവർണറേറ്റുകളിലായി ആയിരത്തിലധികം തിമിര ശസ്ത്രക്രിയകൾ കുവൈത്തിലെ പേഷ്യന്റ്സ് റിലീഫ് ഫണ്ട് പൂർത്തിയാക്കി.
ചുരുങ്ങിയ സമയത്തിനുള്ളിൽ കണ്ണുരോഗങ്ങളിൽ 10 മുതൽ 30 ശതമാനം വരെയാണ് ഇവിടെ ഉയർച്ചയുണ്ടയത്. പ്രതിരോധ സേവനങ്ങളുടെ അഭാവം, തിമിര ശസ്ത്രക്രിയകൾ നിർത്തിവെച്ചത്, അവശ്യ മരുന്നുകളുടെ കുറവ് എന്നിവയാണ് അന്ധത കേസുകളുടെ വർധനക്ക് കാരണമെന്ന് പേഷ്യന്റ്സ് റിലീഫ് ഫണ്ട് പ്രോഗ്രാംസ് ആൻഡ് പാർട്ണർഷിപ് ഡയറക്ടർ ഡോ. മുഹമ്മദ് അലി ഹാജോ പറഞ്ഞു.
ഏറ്റുമുട്ടലിൽ കണ്ണിന് പരിക്കേറ്റവരിൽ പലർക്കും കാഴ്ച സംരക്ഷിക്കാൻ കഴിയുന്ന മെഡിക്കൽ സൗകര്യങ്ങളും ഇല്ല. അന്ധത കേസുകളുടെ എണ്ണം വർധിക്കാൻ ഇതു കാരണമാണ്. സുഡാനിൽ അന്ധത പ്രതിരോധ സേവനങ്ങളിൽ അന്താരാഷ്ട്ര, പ്രാദേശിക പിന്തുണ അനിവാര്യമാണെന്ന് ഓംദുർമാനിലെ മക്ക ആശുപത്രി ഡയറക്ടറും ഖാർതൂം അൽ ബസാർ ചാരിറ്റബിൾ ഫൗണ്ടേഷൻ പ്രതിനിധിയുമായ ഡോ. അമീർ അബു പറഞ്ഞു. കുവൈത്തിന്റെ പങ്കിനെ അദ്ദേഹം പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

