യമൻ അഭയാർഥികൾക്ക് കുവൈത്ത് 15 െഎ.സി.യു നൽകി
text_fieldsയമൻ അഭയാർഥികളുടെ കോവിഡ് ചികിത്സക്കായി കുവൈത്ത് സംഭാവന ചെയ്ത െഎ.സി.യു
കുവൈത്ത് സിറ്റി: യമൻ അഭയാർഥികൾക്കായി കുവൈത്ത് റിലീഫ് സൊസൈറ്റി 15 ഇൻറൻസിവ് കെയർ യൂനിറ്റ് നൽകി. യമനിലെ എട്ട് ക്വാറൻറീൻ സെൻററിലേക്കാണ് കോവിഡ് ചികിത്സക്കായി െഎ.സി.യു നൽകിയത്. ആറുവർഷമായി തുടരുന്ന 'കുവൈത്ത് നിങ്ങളോടൊപ്പം' കാമ്പയിനിെൻറ ഭാഗമായാണ് ചികിത്സ ഉപകരണങ്ങൾ നൽകിയത്.
സഹായത്തിെൻറ പേരിൽ യമൻ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി അലി അൽ വലീദ് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനും കുവൈത്ത് ജനതക്കും നന്ദി അറിയിച്ചു. െഎ.സി.യു ഉൾപ്പെടെ ചികിത്സ സംവിധാനങ്ങളുടെ അപര്യാപ്ത മൂലം കോവിഡ് കാലത്ത് പ്രയാസം നേരിട്ടിരുന്നു. കുവൈത്തിെൻറ സഹായം വലിയ ആശ്വാസമായെന്ന് അലി അൽ വലീദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

