സ്വകാര്യമേഖലയിൽ സ്വദേശികളുടെ എണ്ണം 40 ശതമാനമാക്കുന്നു
text_fieldsകുവൈത്ത് സിറ്റി: എം.പിമാരുടെയും മന്ത്രിമാരുടെയും ഭാഗത്തുനിന്നുള്ള നിർദേശങ്ങളെ തുടർന്ന് രാജ്യത്തെ സ്വകാര്യ തൊഴിൽ മേഖലയിൽ വിദേശികളുടെ എണ്ണം കുറക്കാനും സ്വദേശികളുടെ എണ്ണം കൂട്ടാനും അധികൃതർ നീക്കം ആരംഭിച്ചതായി റിപ്പോർട്ട്. നിലവിൽ സ്വകാര്യ മേഖലയിലെ മൊത്തം തൊഴിലാളികളിൽ 31 ശതമാനം മാത്രമാണ് സ്വദേശികൾ. ബാക്കി 69 ശതമാനവും വിദേശ തൊഴിലാളികളാണ്.
40 ശതമാനം സ്വദേശികൾ, 60 ശതമാനം വിദേശികൾ എന്ന തരത്തിൽ സ്വകാര്യമേഖലയിലെ തൊഴിൽ വിപണിയിൽ ക്രമീകരണം വരുത്താനാണ് നീക്കം. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതോടൊപ്പം, വിദേശികളിൽനിന്ന് ഈടാക്കുന്ന സേവന ഫീസ് ഇരട്ടിയായി വർധിപ്പിക്കാനും ആലോചനയുണ്ട്. സേവന ഫീസ് വർധനയുടെ പരിധിയിൽ സർക്കാർ- സ്വകാര്യ മേഖലയിലെ ഉദ്യോഗസ്ഥർ എന്ന വ്യത്യാസം ഉണ്ടാവില്ല. ഇത് സംബന്ധിച്ച അന്തിമ ചിത്രം അടുത്ത പാർലമെൻറ് സമ്മേളനത്തോടെ തെളിയുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
