കുവൈത്ത്: ആശുപത്രിയില്‍നിന്ന് രക്ഷപ്പെട്ട തടവുകാരിയെ പിടികൂടി
text_fieldsകുവൈത്ത് സിറ്റി: ഫർവാനിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രക്ഷപ്പെട്ട തടവുകാരിയെ പൊലീസ് പിടികൂടി. ബുധനാഴ്ച വൈകീട്ട് ആശുപത്രിയില്‍ കൊണ്ടുവന്ന സമയത്താണ് തടവുകാരി രക്ഷപ്പെട്ടത്. ഉദ്യോഗസ്ഥരെ കബളിപ്പിച്ച് വിദേശി തടവുകാരി മുങ്ങുകയായിരുന്നു. തുടർന്ന് അടിയന്തര അന്വേഷണ സമിതി രൂപവത്കരിക്കാന്‍ ആഭ്യന്തര മന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് ഉത്തരവിറക്കി.
പ്രതിയുടെ ചിത്രം വെച്ച് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കി. പ്രതി രാജ്യംവിട്ടു പുറത്തേക്ക് പോകുന്നത് തടയുന്നതിനും കരുതൽ നടപടി സ്വീകരിച്ചു. സി.സി.ടി.വി ഉൾപ്പെടെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് പ്രതിയെ കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

