പ്രധാനമന്ത്രി യു.എ.ഇ സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsപ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് യു.എ.ഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയെയുമായി ചർച്ചയിൽ
കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് യു.എ.ഇ വിദേശ വ്യാപാര സഹമന്ത്രി ഡോ.താനി ബിൻ അഹമ്മദ് അൽ സെയൂദിയെയുമായി കൂടിക്കാഴ്ച നടത്തി. കുവൈത്തിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയതായിരുന്നു യു.എ.ഇ സഹമന്ത്രി ഡോ.താനി ബിൻ അഹമ്മദ് അൽ സെയൂദിയ. ബയാൻ പാലസിൽ നടന്ന ചർച്ചയിൽ മന്ത്രിക്കൊപ്പം എത്തിയ പ്രതിനിധി സംഘവും പങ്കെടുത്തു. കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രി അബ്ദുല്ല അൽ ജോൺ, പ്രധാനമന്ത്രി ദിവാൻ അബ്ദുൽ അസീസ് ദഖീൽ അൽ ദഖീൽ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള പാരമ്പര്യ സൗഹൃദവും ഉഭയകക്ഷി ബന്ധങ്ങളും അവ വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ഇരു വിഭാഗങ്ങളും വിലയിരുത്തി.

