വൈദ്യുതി-ജല ശേഷി വർധിപ്പിക്കാൻ പുതിയ പദ്ധതികളുമായി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് പുതിയ വൈദ്യുതി-ജല പദ്ധതികൾ. 3,400 മെഗാവാട്ട് സംയുക്ത ശേഷിയുള്ള മൂന്ന് വൈദ്യുതി-ജല പദ്ധതികളാണ് ഒരുങ്ങുന്നത്. പദ്ധതികളുടെ ടെൻഡറുകൾ പരിശോധിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. അടുത്ത വർഷം ആദ്യ പാദത്തിൽ കരാറുകളിൽ ഒപ്പുവെക്കാനാകുമെന്നാണ് പ്രതീക്ഷ.
മൂന്ന് പദ്ധതികളിലായി 3,400 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദന ശേഷിയാണ് ലക്ഷ്യമിടുന്നത്. ഇതിനൊപ്പം പ്രതിദിനം 33 ദശലക്ഷം ഇംപീരിയൽ ഗാലൻ വെള്ളവും ഉൽപ്പാദിപ്പിക്കും.
ഷഗായ റിന്യൂവബിൾ എനർജി പദ്ധതിയും ഖൈറാൻ വൈദ്യുതി-ജല പദ്ധതിയുമാണ് പ്രധാന പദ്ധതികൾ. ഷഗായ പദ്ധതികളിൽ സോളാർ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുക. ഖൈറാൻ പദ്ധതിയിൽ 1,800 മെഗാവാട്ട് വൈദ്യുതിയും 33 ദശലക്ഷം ഗാലൻ വെള്ളവും ഉൽപ്പാദിപ്പിക്കും.
പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് അതോറിറ്റിയും വൈദ്യുതി മന്ത്രാലയവും ചേർന്നാണ് ടെൻഡറുകൾ പരിശോധിക്കുന്നത്. പദ്ധതികൾ പൂർത്തിയാകുന്നതോടെ കുവൈത്തിന്റെ വൈദ്യുതി-ജല ഉൽപ്പാദന ശേഷി വർധിക്കുകയും വിതരണ മേഖലയിലെ സമ്മർദം കുറയുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

