കുവൈത്ത് പ്രീമിയർ ലീഗ് ഫുട്ബാൾ: നറുക്കെടുത്തു
text_fieldsകുവൈത്ത് പ്രീമിയർ ലീഗ് ഫുട്ബാളിന്റെ നറുക്കെടുക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് പ്രീമിയർ ലീഗ് ഫുട്ബാളിൽ ഗ്രൂപ്പ് ഘട്ടത്തിലെ മത്സര ക്രമം നിശ്ചയിക്കാനുള്ള നറുക്കെടുത്തു. കുവൈത്ത് ഫുട്ബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച നടന്ന ചടങ്ങിലാണ് 65ാമത് എഡിഷൻ പ്രീമിയർ ലീഗിന്റെ നറുക്കെടുപ്പ് നടത്തിയത്. ടൂർണമെന്റ് ആഗസ്റ്റ് 25നാണ് ആരംഭിക്കുന്നത്. 12 ടീമുകൾ സ്വന്തം ഗ്രൗണ്ടിലും എതിർ ടീമിന്റെ ഗ്രൗണ്ടിലുമായി ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടും.
ആഴ്ചയിൽ രണ്ട് ദിവസമാണ് മത്സരമുണ്ടാവുക. ഒരു ദിവസം മൂന്ന് മത്സരങ്ങളുണ്ടാകും. ഉദ്ഘാടന ദിവസം കുവൈത്ത് സ്പോർട്ടിങ് ക്ലബ് അൽ അറബിയുമായും അൽ ഖാദിസിയ അൽ ഫഹാഹീലുമായും അൽ തദാമുൻ കസ്മയുമായും ഏറ്റുമുട്ടും. ടീമുകൾ വിദേശത്ത് ഉൾപ്പെടെ തീവ്ര പരിശീലനത്തിലാണ്. ഖാദിസിയയും കുവൈത്ത് സ്പോർട്ടിങ് ക്ലബും അൽ അറബിയുമാണ് കിരീട പ്രതീക്ഷയിൽ മുന്നിൽ. ടൂർണമെന്റിന്റെ ചരിത്രത്തിൽ 21 തവണ കുവൈത്ത് സ്പോർട്ടിങ് ക്ലബ് ജേതാക്കളായപ്പോൾ അൽ അറബിയും ഖാദിസിയയും 17 തവണ വീതം കിരീടം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

