‘നല്ല കോഴിക്കോട്ടുകാരന്’ നന്മയില്‍ പൊതിഞ്ഞ യാത്രയയപ്പ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് മലയാളികളുടെ സാംസ്കാരിക പരിസരങ്ങളില്‍ നിറസാന്നിധ്യമായിരുന്ന കല (ആര്‍ട്ട്) കുവൈത്തിന്‍െറ ഉപദേശക സമിതി അംഗവും മുന്‍ പ്രസിഡന്‍റുമായ അബൂബക്കറിന് ഹൃദ്യമായ യാത്രയയപ്പ്.
34 വര്‍ഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോവുന്ന അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കുന്ന ചടങ്ങില്‍ സംഘടനാ, ദേശ ഭേദമന്യെ സാംസ്കാരിക രംഗത്തെ പ്രമുഖരെല്ലാം പങ്കെടുത്തു. സംഘടനകള്‍ക്കിടയിലെ മത്സരങ്ങള്‍ക്കപ്പുറത്ത് അബുക്കയെന്ന ജനകീയ നേതാവിന് അര്‍ഹിക്കുന്ന ആദരമാണ് കുവൈത്തിലെ മലയാളി സമൂഹം നല്‍കിയത്. കോഴിക്കോടിന്‍െറ സ്നേഹത്തിന്‍െറയും നന്മയുടെയും ജീവിക്കുന്ന തെളിവായിരുന്നു കോഴിക്കോട് ജില്ല അസോസിയേഷന്‍ രക്ഷാധികാരി കൂടിയായ അബൂബക്കര്‍. കലാ (ആര്‍ട്ട്) നേതൃത്വത്തില്‍ അബ്ബാസിയ കമ്യൂണിറ്റി ഹാളില്‍ നടത്തിയ പരിപാടിയില്‍ പ്രസിഡന്‍റ് സാംകുട്ടി തോമസ് അധ്യക്ഷത വഹിച്ചു. ജോ. അഡ്വ. ജോണ്‍ തോമസ്, അഫ്സല്‍ ഖാന്‍, കെ.പി. ബാലകൃഷ്ണന്‍, ഇ. കരുണാകരന്‍, ചാക്കോ ജോര്‍ജുകുട്ടി, സി. ഭാസ്കരന്‍, രാജഗോപാല്‍ ഇടവലത്, ഹമീദ് കേളോത്ത്, ഇഖ്ബാല്‍ കുട്ടമംഗലം, രാജു സക്കറിയ, വി.പി. മുകേഷ്, ബാബുജി ബത്തേരി, ജോണി കുന്നില്‍, ഹംസ പയ്യന്നൂര്‍, രാഘുനാഥന്‍ നായര്‍, ജെയ്സണ്‍ ജോസഫ്, ബഷീര്‍ ബാത്ത, ചെസില്‍ രാമപുരം, വിനോദ് വാലിപറമ്പില്‍, സണ്ണി മണ്ണാര്‍ക്കാട്ട്, അനില്‍ പി. അലക്സ്, മുഹമ്മദ് റിയാസ്, അബ്ദുല്‍ ഫത്താഹ് തയ്യില്‍, രാമകൃഷ്ണന്‍, കെ.വി. മുജീബ്, എ.എം. ഹസ്സന്‍, ബിനു സുകുമാരന്‍, കെ. ഹസ്സന്‍ കോയ, ഷമ്മി ജോണ്‍, വാണി സന്തോഷ്, അനീച്ച ഷൈജിത് എന്നിവര്‍ സംസാരിച്ചു. കല(ആര്‍ട്ട്) ജനറല്‍ സെക്രട്ടറി സുനില്‍ കുമാര്‍, ട്രഷറര്‍ ജോണി, പ്രോഗ്രം കണ്‍വീനര്‍ ഷമീര്‍ വെള്ളയില്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗം തസ്ലീന നജീം എന്നിവര്‍ വേദിയിലും ബാബു ചാക്കോള, കെ.ജി. പ്രഭാകരന്‍, ടി.കെ. നാരായണന്‍, ജോണ്‍ ആര്‍ട്ട്സ്, ശശികൃഷ്ണന്‍, ഹനീഫ്, ശരീഫ് താമരശ്ശേരി, ഷാഹുല്‍ ബേപ്പൂര്‍ എന്നിവര്‍ സദസ്സിലും സന്നിഹിതരായിരുന്നു. സെക്രട്ടറി ശിവകുമാര്‍ സ്വാഗതം പറഞ്ഞു. പി.ഡി. രാഗേഷ് നന്ദി പറഞ്ഞു. രതിദാസ്, സന്തോഷ്, ഭരതന്‍, സുരേഷ് കെ.വി. അഷ്റഫ് വിതുര, സജീഷ് ജോസഫ്, എ. മോഹനന്‍, മുസ്തഫ, വിബിന്‍ കലാഭവന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അബൂബക്കറിന്‍െറ ജീവിതം അന്വര്‍ഥമാക്കുന്ന ഡോക്യുമെന്‍ററിയും ബിജുവും റാഫിയും നമിതയും സ്നേഹയും സജിത്തും പങ്കെടുത്ത ഗാനമേളയും ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
