Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഡ​ൽ​ഹി​യി​ൽ നാ​ട​കം...

ഡ​ൽ​ഹി​യി​ൽ നാ​ട​കം ക​ളി​ക്കാ​ൻ കു​വൈ​ത്തി​ലെ പ്ര​വാ​സി കൂ​ട്ടാ​യ്മ

text_fields
bookmark_border
ഡ​ൽ​ഹി​യി​ൽ നാ​ട​കം ക​ളി​ക്കാ​ൻ കു​വൈ​ത്തി​ലെ പ്ര​വാ​സി കൂ​ട്ടാ​യ്മ
cancel
camera_alt

ഫ്യൂ​ച്ച​ർ ഐ ​തി​യ​റ്റ​ർ പ്ര​വ​ർ​ത്ത​ക​ർ നാ​ട​ക പ​രി​ശീ​ല​ന​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ​നി​ന്ന് ഒ​രു സം​ഘം ഡ​ൽ​ഹി​യി​ൽ നാ​ട​കം ക​ളി​ക്കാ​നെ​ത്തു​ന്നു. എ​ല്ലാ പ്ര​വാ​സി​ക​ളെ​യും​പോ​ലെ ജോ​ലി​ക്ക് പോ​കു​ന്ന അ​വ​ർ തി​രി​ച്ചെ​ത്തി​യാ​ൽ രാ​വ് വൈ​കും​വ​രെ തീ​വ്ര പ​രി​ശീ​ല​ന​ത്തി​ലാ​ണ്.

ന്യൂ ​ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വൃ​ക്ഷ് തി​യ​റ്റ​റി​ലെ നാ​ഷ​ന​ൽ മൈ​ക്രോ ഡ്രാ​മ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് കു​വൈ​ത്തി​ലെ നാ​ട​ക കൂ​ട്ടാ​യ്മ തീ​വ്ര​പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. ഫെ​ബ്രു​വ​രി ര​ണ്ടി​നാ​ണ് ന്യൂ​ഡ​ൽ​ഹി എ​ൽ.​ടി.​ജി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നാ​ട​കം അ​ര​ങ്ങേ​റു​ക. വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി പ​ത്തു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള 30 മൈ​ക്രോ നാ​ട​ക​ങ്ങ​ളാ​ണ് മാ​റ്റു​ര​ക്കു​ന്ന​ത്.

കു​വൈ​ത്തി​ൽ നി​ര​വ​ധി ശ്ര​ദ്ധേ​യ നാ​ട​ക​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള ഫ്യൂ​ച്ച​ർ ഐ ​തി​യ​റ്റ​റാ​ണ് ഏ​റെ പു​തു​മ​ക​ളോ​ടെ പു​തി​യ നാ​ട​ക​വു​മാ​യി എ​ത്തു​ന്ന​ത്. കു​വൈ​ത്ത് പ്ര​വാ​സി​യും പ്ര​മു​ഖ നാ​ട​ക​പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​കെ. ഷെ​മേ​ജ് കു​മാ​ർ ‘അ​ഖി​ല​യും ധ​ർ​മ​ജ​നും സ​ബ​ർ​ബ​ൻ മെ​ട്രോ​യും എ​ന്ന നാ​ട​കം ഒ​രു​ക്കി​യ​ത് അ​ഖി​ൽ പി. ​ധ​ർ​മ​ജ​ന്റെ പു​തി​യ പു​സ്ത​ക​ത്തി​ൽ​നി​ന്നും പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ടാ​ണ്.

കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്ക​ദ​മി 2014 ഗ​ൾ​ഫ് പ്ര​വാ​സി​ക​ൾ​ക്കാ​യി ന​ട​ത്തി​യ അ​മ​ച്വ​ർ നാ​ട​ക മ​ത്സ​ര​ത്തി​ൽ മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള അ​വാ​ർ​ഡ് ല​ഭി​ച്ചി​ട്ടു​ണ്ട്​ ഷെ​മേ​ജ് കു​മാ​റി​ന്. ഗോ​വി​ന്ദ് ശാ​ന്ത, റി​യാ​സ് സ​ലിം, പി.​ജി. ജ്യോ​തി​ഷ്, ര​തീ​ഷ് ഗോ​പി, രാ​ജീ​വ് ദേ​വ​ന​ന്ദ​നം, സ​ന്തോ​ഷ് കു​ട്ട​ത്ത് എ​ന്നി​വ​രാ​ണ് അ​ര​ങ്ങി​ലെ​ത്തു​ന്ന​ത്.

സ​ഹ​സം​വി​ധാ​നം: ഉ​ണ്ണി കൈ​മ​ൾ, ര​തീ​ഷ് ഗോ​പി. ക​ലാ​സം​വി​ധാ​നം: രാ​ജീ​വ് ദേ​വ​ന​ന്ദ​നം. സ​ന്തോ​ഷ് കു​ട്ട​ത്ത്, ര​മ്യ ര​തീ​ഷ്, മീ​ര വി​നോ​ദ്, ജെ​ന്നി ആ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ നി​ർ​മാ​ണ സ​ഹാ​യി​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Newskuwait pravasi kootayma
News Summary - kuwait pravasi kootayma
Next Story