Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഓ​ണം ക​ള​റാ​ക്കി ത​ണ​ൽ...

ഓ​ണം ക​ള​റാ​ക്കി ത​ണ​ൽ കു​വൈ​ത്ത് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ

text_fields
bookmark_border
ഓ​ണം ക​ള​റാ​ക്കി ത​ണ​ൽ കു​വൈ​ത്ത് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: ത​ണ​ൽ കു​വൈ​ത്ത് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ അ​ബ്ബാ​സി​യ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്റ്‌ അ​ജ്മ​ൽ വേ​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ നാ​സ​ർ മാ​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​യ​നാ​ടി​ന് ത​ണ​ൽ കു​വൈ​ത്ത് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഒ​രു​ക്കി​യ ത​ണ​ൽ സ്നേ​ഹ​വീ​ടി​ന്റെ താ​ക്കോ​ൽ​ദാ​ന ക​ർ​മ​വും വേ​ദി​യി​ൽ ന​ട​ന്നു. വൈ​സ് പ്ര​സി​ഡ​ന്റും പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​റു​മാ​യ ഷാ​ന​വാ​സ്‌ ബ​ഷീ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ര​ക്ഷാ​ധി​കാ​രി താ​ഹ ചേ​റ്റു​വ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ര്യ നി​ഷാ​ന്ത്, അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​വും പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​റു​മാ​യ കെ.​വി. ജി​നു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ഇ​ട്ടി​ച്ച​ൻ ആ​ന്റ​ണി, സ​ലിം സി​റ്റി, അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ, ഹൈ​ദ​ർ ഷാ​നി​ഫ്, ര​തി​ക, ന​സീ​മ എ​ന്നി​വ​ർ വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഗാ​ന​മേ​ള, ഡാ​ൻ​സ്, ക​ലാ​പ​രി​പാ​ടി​ക​ൾ, ഷോ​ർ​ട്ട് ഫി​ലിം പ്ര​ദ​ർ​ശ​നം, തി​രു​വാ​തി​ര, ഒ​പ്പ​ന, പാ​ട്ടു​ക​ൾ എ​ന്നി​വ ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി. ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി. ചെ​ണ്ട​മേ​ള​വും, താ​ല​പ്പൊ​ലി വ​ര​വേ​ൽ​പ്പും, മ​ഹാ​ബ​ലി എ​ഴു​ന്ന​ള്ള​ത്തും ന​ട​ന്നു. ഓ​ണ​സ​മ്മാ​ന കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പും ഈ ​വേ​ദി​യി​ൽ ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsonam celebrationTHANALKuwait NewsPravasi Association
News Summary - Kuwait Pravasi Association celebrates Onam
Next Story