ഇറാൻ-യു.എസ് ആണവ ചർച്ച ഒമാൻ ശ്രമത്തിന് കുവൈത്തിന്റെ പ്രശംസ
text_fieldsകുവൈത്ത് സിറ്റി: ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് അമേരിക്കയും ഇറാനും തമ്മിലുള്ള ഉന്നതതല ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ച ഒമാനെ പ്രശംസിച്ച് കുവൈത്ത്. മേഖലയിലെ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ ശക്തിപ്പെടുത്താൻ ചർച്ചകൾ സഹായകമാകും.
ഇതിൽ ഒമാൻ നടത്തിയ ഇടപെടലിനെ സ്വാഗതം ചെയ്യുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തർക്കങ്ങൾ പരിഹരിക്കാൻ സംഭാഷണവും നയതന്ത്ര ഇടപെടലും നടത്തുന്നതിനെ കുവൈത്ത് പിന്തുണക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ശനിയാഴ്ചയാണ് ഒമാനിൽ ഇറാൻ-അമേരിക്ക ഒന്നാംഘട്ട ആണവ ചർച്ച നടന്നത്.
രണ്ടാംഘട്ട ചർച്ച അടുത്തയാഴ്ച നടക്കും. 2015ലെ ആണവ കരാറിന്റെ ചർച്ചകൾ ഉൾപ്പെടെ നയതന്ത്ര വിഷയങ്ങളിലെ ഭിന്നതകൾ പരിഹരിക്കാൻ ഒമാൻ മുമ്പും ഇടപെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

