Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ​മാ​ൻ, ഇ​റാ​ഖ് ഭ​ര​ണ...

ഒ​മാ​ൻ, ഇ​റാ​ഖ് ഭ​ര​ണ നേ​തൃ​ത്വ​ത്തി​ന് കു​വൈ​ത്തി​ന്റെ പ്ര​ശം​സ

text_fields
bookmark_border
ഒ​മാ​ൻ, ഇ​റാ​ഖ് ഭ​ര​ണ നേ​തൃ​ത്വ​ത്തി​ന് കു​വൈ​ത്തി​ന്റെ പ്ര​ശം​സ
cancel

കു​വൈ​ത്ത് സി​റ്റി: സൗ​ദി-​ഇ​റാ​ൻ ന​യ​ത​ന്ത്ര ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച ഒ​മാ​ൻ, ഇ​റാ​ഖ് ഭ​ര​ണ നേ​തൃ​ത്വ​ത്തി​ന് കു​വൈ​ത്തി​ന്റെ പ്ര​ശം​സ.

ഒ​മാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്, ഇ​റാ​ഖ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ല​ത്തീ​ഫ് റാ​ഷി​ദ് എ​ന്നി​വ​ർ​ക്ക് കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ ആ​ശം​സ സ​ന്ദേ​ശം അ​യ​ച്ചു.

സൗ​ദി അ​റേ​ബ്യ​യും ഇ​റാ​നും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ഫ​ല​പ്ര​ദ സം​ഭാ​വ​ന​യാ​ണ് ന​ൽ​കി​യ​തെ​ന്ന് സ​ന്ദേ​ശ​ത്തി​ൽ ചൂ​ണ്ടി​കാ​ട്ടി.

ഇ​രു രാ​ഷ്ട്ര മേ​ധാ​വി​ക​ൾ​ക്കും നി​ത്യ​മാ​യ ആ​രോ​ഗ്യ​വും അ​വ​രു​ടെ രാ​ജ്യ​ങ്ങ​ൾ​ക്കും ജ​ന​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും അ​മീ​ർ ആ​ശം​സി​ച്ചു.

ന​യ​ത​ന്ത്ര ബ​ന്ധം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നും അം​ബാ​സ​ഡ​ർ​മാ​രെ കൈ​മാ​റു​ന്ന​തി​നു​മു​ള്ള സൗ​ദി-​ഇ​റാ​ൻ ക​രാ​റി​നെ കു​വൈ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം സ്വാ​ഗ​തം ചെ​യ്തി​രു​ന്നു. ക്രി​യാ​ത്മ​ക ക​രാ​റി​ലെ​ത്താ​നും ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​നും മു​ൻ​കൈ​യെ​ടു​ത്ത ചൈ​നീ​സ് പ്ര​സി​ഡ​ന്റ് ഷി ​ജി​ൻ​പി​ങ്ങി​നെ​യും കു​വൈ​ത്ത് അ​ഭി​ന​ന്ദി​ച്ചു. ച​ർ​ച്ച​ക്കു മു​ൻ​കൈ​യെ​ടു​ത്ത ചൈ​ന, ഒ​മാ​ൻ, ഇ​റാ​ഖ് ശ്ര​മ​ങ്ങ​ളെ​യും അ​ഭി​ന​ന്ദി​ച്ചു.

മേ​ഖ​ല​യി​ലെ സു​ര​ക്ഷ​യു​ടെ​യും സ്ഥി​ര​ത​യു​ടെ​യും തൂ​ണു​ക​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ വി​ശ്വാ​സം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നും ന​യ​ത​ന്ത്ര ബ​ന്ധം പു​ന​രാ​രം​ഭി​ക്ക​ൽ സ​ഹാ​യി​ക്കു​മെ​ന്നും കു​വൈ​ത്ത് വ്യ​ക്ത​മാ​ക്കി. ക​രാ​റി​ന് കു​വൈ​ത്തി​ന്റെ പൂ​ർ​ണ പി​ന്തു​ണ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IraqKuwaitOman
News Summary - Kuwait praises Oman, Iraq for leadership
Next Story