ആകെ വരുമാനം 93 ദശലക്ഷം ദീനാറിൽ കുവൈത്ത് തുറമുഖ അതോറിറ്റിക്ക് 46.1 ദശലക്ഷം ദീനാർ അറ്റാദായം
text_fieldsകുവൈത്ത് സിറ്റി: 2024-2025 സാമ്പത്തിക വർഷത്തിൽ കുവൈത്ത് തുറമുഖ അതോറിറ്റി 46.1 ദശലക്ഷം ദീനാർ അറ്റാദായം പ്രഖ്യാപിച്ചു. 2024-2025 സാമ്പത്തിക വർഷത്തിലെ മൊത്തം വരുമാനം 93 ദശലക്ഷം ദീനാർ ആയതായും അതോറിറ്റി വ്യക്തമാക്കി. അതേ സാമ്പത്തിക വർഷത്തിലെ ചെലവ് 46.8 ദശലക്ഷം ദീനാറാണ്. ഷുഐബ തുറമുഖത്ത് ചില സൈറ്റുകൾ പ്രവർത്തിപ്പിക്കുന്ന ഒരു കമ്പനിയിൽനിന്ന് 14.4 ദശലക്ഷം ദീനാർ പേമെന്റുകൾ നടത്താത്തതിനാൽ 2023-2024 സാമ്പത്തിക വർഷത്തിൽ നേടിയ 59.9 ദശലക്ഷം ദീനാറിനെ അപേക്ഷിച്ച് അറ്റാദായം കുറഞ്ഞുവെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
2024-2025 സാമ്പത്തിക വർഷത്തെ സാമ്പത്തിക ഡേറ്റയിൽ മുൻ വർഷത്തെ അപേക്ഷിച്ച് കാർഗോ വരുമാനത്തിൽ 3.5 ദശലക്ഷം ദീനാറിന്റെ വർധനയും നാവിഗേഷൻ വരുമാനത്തിൽ 330,000 ദീനാറിന്റെ വർധനയും ഉണ്ടായി.2023-2024 സാമ്പത്തിക വർഷത്തെ ചെലവുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 2024-2025ൽ ചെലവുകൾ 1.9 ദശലക്ഷം ദീനാർ വർധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

