സം​ഘ​ര്‍ഷ സാ​ധ്യ​ത: തു​റ​മു​ഖ​ങ്ങ​ളി​ല്‍ സു​ര​ക്ഷ  ശ​ക്​​ത​മാ​ക്കും

  • വി​ദേ​ശ​വാ​ണി​ജ്യ ക​പ്പ​ലു​ക​ൾ​ക്ക്​ പ്ര​ത്യേ​ക സു​ര​ക്ഷ 

09:57 AM
26/05/2019

കു​വൈ​ത്ത്‌ സി​റ്റി: മേ​ഖ​ല​യി​ലെ സം​ഘ​ര്‍ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് കു​വൈ​ത്ത്​ തു​റ​മു​ഖ​ങ്ങ​ളി​ല്‍ സു​ര​ക്ഷ ശ​ക്​​ത​മാ​ക്കു​ന്നു. തു​റ​മു​ഖ വ​കു​പ്പ്​ മേ​ധാ​വി ജ​ന​റ​ല്‍ ശൈ​ഖ് യൂ​സു​ഫ് അ​ല്‍ അ​ബ്​​ദു​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശ​നി​യാ​ഴ്​​ച ഇ​തു​സം​ബ​ന്ധി​ച്ച്​ പ്ര​ത്യേ​ക യോ​ഗം ചേ​ര്‍ന്നു. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ലെ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ​യും ഉ​​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും അ​ഗ്നി​ശ​മ​ന​സേ​ന ഡ​യ​റ​ക്ട​ര്‍മാ​രും പ​ങ്കെ​ടു​ത്തു. 

മേ​ഖ​ല​യി​ല്‍ സ​മാ​ധാ​നം നി​ല​നി​ര്‍ത്താ​ന്‍ ആ​വ​ശ്യ​മാ​യ മു​ന്‍ക​രു​ത​ലു​ക​ളി​ല്‍ സു​ര​ക്ഷാ സൈ​ന്യം ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു. ക​യ​റ്റു​മ​തി ഇ​റ​ക്കു​മ​തി ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി മൂ​ന്നു തു​റ​മു​ഖ​ങ്ങ​ൾ വ​ഴി​യും കു​വൈ​ത്തി​ലെ​ത്തു​ന്ന എ​ല്ലാ വി​ദേ​ശ​വാ​ണി​ജ്യ ക​പ്പ​ലു​ക​ള്‍ക്കും കു​വൈ​ത്ത് ജ​ല അ​തി​ര്‍ത്തി​യി​ല്‍ പ്ര​വേ​ശി​ച്ച​തു മു​ത​ല്‍ തി​രി​ച്ചു​പോ​കു​ന്ന​തു​വ​രെ സു​ര​ക്ഷ ന​ല്‍കും. തീ​ര​സം​ര​ക്ഷ​ണ സേ​ന​ക്ക്​ ജ​ര്‍മ​നി‍, സ്‌​കോ​ട്ട്​​ല​ൻ​ഡ്​, ബെ​ല്‍ജി​യം സെ​ക്യൂ​രി​റ്റി ഫോ​ഴ്‌​സി​ന്​ കീ​ഴി​ല്‍ പ​രി​ശീ​ല​നം ന​ൽ​കും. 

യോ​ഗ​ത്തി​ല്‍ പ്ര​തി​രോ​ധ വ​കു​പ്പി​​​െൻറ​യും ആ​ഭ്യ​ന്ത​ര വ​കു​പ്പി​​​െൻറ​യും പ്ര​തി​നി​ധി​ക​ള്‍ തു​റ​മു​ഖ​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ന്‍ ആ​വ​ശ്യ​മാ​യ നി​രീ​ക്ഷ​ണ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും മു​ന്നോ​ട്ടു​വെ​ച്ചു. ഇ​റാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കു​വൈ​ത്ത്​ തു​റ​മു​ഖ വ​കു​പ്പും തീ​ര സം​ര​ക്ഷ​ണ സേ​ന​യും ജാ​ഗ്ര​ത ശ​ക്​​ത​മാ​ക്കി​യ​ത്. ക​ര അ​തി​ർ​ത്തി​ക​ളി​ലും പ​രി​ശോ​ധ​ന ശ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. 

Loading...
COMMENTS