കുവൈത്ത് ജനസംഖ്യ 4.793 ദശലക്ഷം; 68 ശതമാനവും വിദേശികള്‍
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ ജനസംഖ്യയില്‍ വര്‍ധന. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ പുറത്തിറക്കിയ കണക്കനുസരിച്ച് 4.793 ദശലക്ഷമാണ് കുവൈത്തിലെ മൊത്തം ജനസംഖ്യ. ഇതില്‍ 15.16 ലക്ഷം സ്വദേശികളും 32.7 ലക്ഷം വിദേശികളുമാണ്.31.65 ശതമാനം സ്വദേശികളും 68.35 ശതമാനം വിദേശികളും എന്നതാണ് ജനസംഖ്യയിലെ അനുപാതം. 9.3 ശതമാനം ജനസംഖ്യ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രാജ്യത്ത് വർധിച്ചു. ഇതില്‍ ഭൂരിഭാഗവും പ്രവാസികളാണ്. വിദേശികളിൽ 10 ലക്ഷത്തിലേറെ പേര് ഇന്ത്യക്കാരാണ്.
3,79,491 വിദേശികളാണ് കഴിഞ്ഞ വര്‍ഷത്തിനിടെ പുതുതായി രാജ്യത്തെത്തിയത്. പുതിയ കണക്കുപ്രകാരം സ്വദേശികളുടെ എണ്ണത്തിൽ നേരിയ ഉയർച്ചയുണ്ട്. സ്വദേശികൾ 1.488 ദശലക്ഷത്തിൽനിന്ന് 1.9 ശതമാനം വർധിച്ച് 1.517 ദശലക്ഷമായി. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 61.2 ശതമാനം പുരുഷന്മാരും, സ്ത്രീകള്‍ 38.2 ശതമാനവുമാണ്. 60 വയസ്സും അതിൽ കൂടുതലുമുള്ള കുവൈത്തികളുടെ എണ്ണത്തിലും വര്‍ധന രേഖപ്പെടുത്തി.
കുവൈത്തികളിൽ 74 ശതമാനം യുവത
കുവൈത്ത് സിറ്റി: സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ടുപ്രകാരം ജനസംഖ്യയിൽ ഭൂരിഭാഗവും യുവാക്കൾ. റിപ്പോർട്ടുപ്രകാരം 15.16 ലക്ഷം സ്വദേശികളിൽ 19 വയസ്സിന് താഴെയുള്ള ഏകദേശം 6,51,000 പുരുഷന്മാരും സ്ത്രീകളും ഉണ്ടെന്നും കണക്കാക്കപ്പെടുന്നു.
20നും 39നും ഇടയിൽ പ്രായമുള്ള 4,73,800 സ്വദേശികളും രാജ്യത്തുണ്ടെന്ന് കണക്കാക്കപ്പെടുന്നു.കുവൈത്ത് ജനസംഖ്യ 4.793 ദശലക്ഷം; 68 ശതമാനവും വിദേശികള്ഈ രണ്ടു ഗ്രൂപ്പുകളുംകൂടി സ്വദേശി ജനസംഖ്യയുടെ 74 ശതമാനം വരും. കുവൈത്ത് പൗരന്മാരുടെ ആകെ എണ്ണത്തിൽ സ്ത്രീകൾ 7,72,838 ആണ്. ഇത് ജനസംഖ്യയുടെ 51 ശതമാനം വരും. ഒരു വയസ്സിൽ താഴെയുള്ള 32,771 കുട്ടികളാണ് കുവൈത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

