Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right50 അംഗ പാർലമെൻറിൽ 24...

50 അംഗ പാർലമെൻറിൽ 24 പേർ പ്രതിപക്ഷത്ത്​

text_fields
bookmark_border
50 അംഗ പാർലമെൻറിൽ 24 പേർ പ്രതിപക്ഷത്ത്​
cancel

കുവൈത്ത്​ സിറ്റി: 16ാമത്​ കുവൈത്ത്​ പാർലമെൻറ്​ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം നിർണായക മുന്നേറ്റം നടത്തി. 50 അംഗ പാർലമെൻറിൽ 24 സീറ്റുകൾ വിജയിക്കാൻ അവർക്ക്​ കഴിഞ്ഞു. പാർട്ടി അടിസ്ഥാനത്തിൽ അല്ല കുവൈത്തിൽ തെരഞ്ഞെടുപ്പ്​ എങ്കിലും സർക്കാറിനെ എതിർക്കുന്ന വ്യക്​തികളും സലഫി, ഇഖ്​വാൻ ധാരകളെ പിന്തുണക്കുന്നവരെയുമാണ്​ പൊതുവെ പ്രതിപക്ഷമായി വിലയിരുത്തുന്നത്​. കഴിഞ്ഞ തവണ ഇത്തരത്തിൽ 16 പേരാണുണ്ടായിരുന്നത്​. 29 പേർ മത്സരിച്ചിരുന്നുവെങ്കിലും ഒരു വനിതക്ക്​ പോലും പാർലമെൻറിലെത്താൻ കഴിഞ്ഞില്ല. ശനിയാഴ്​ച നടന്ന തെരഞ്ഞെടുപ്പി​െൻറ ഫലം ഞായറാഴ്​ച ഉച്ചയോടെ പുറത്തുവന്നു.

സിറ്റിങ്​ എം.പിമാരുടെ കൂട്ടത്തോൽവിയാണ്​ തെരഞ്ഞെടുപ്പ്​ ഫലത്തിലെ മറ്റൊരു സവിശേഷത. 43 സിറ്റിങ്​ എം.പിമാർ മത്സരിച്ചതിൽ 19 പേർക്ക്​ മാത്രമാണ്​ വിജയിക്കാൻ കഴിഞ്ഞത്​. 24 പേർ പരാജയപ്പെട്ടതിൽ മന്ത്രിസ്ഥാനമുണ്ടായിരുന്ന ഏക എം.പിയായ മുഹമ്മദ്​ നാസർ അൽ ജബ്​രിയും ഏക വനിത എം.പിയായ സഫ അൽ ഹാഷിമും ഉൾപ്പെടും. യുവാക്കൾക്ക്​ പ്രാമുഖ്യമുള്ളതാണ്​ പുതിയ പാർല​മെൻറ്​. വിജയിച്ചവരിൽ 30 പേർ 45 വയസ്സിൽ താഴെയുള്ളവരാണ്​.

വിജയിച്ചവരിൽ 21 പുതുമുഖങ്ങളാണ്​. മുസ്​ലിം ബ്രദർഹുഡുമായി ബന്ധമുള്ള ഇസ്​ലാമിക്​ കോൺസ്​റ്റിറ്റ്യൂഷനൽ മൂവ്​മെൻറ്​ മൂന്ന്​ സീറ്റിലും ശിയ ന്യൂനപക്ഷ വിഭാഗങ്ങൾ ആറ്​ സീറ്റിലും വിജയിച്ചു. സ്​പീക്കർ മർസൂഖ്​ അൽ ഗാനിം, ഡെപ്യൂട്ടി സ്​പീക്കർ ഇൗസ അഹ്​മദ്​ അൽ കൻദരി, പ്രതിപക്ഷത്തെ പ്രമുഖരായ അബ്​ദുൽ കരീം അൽ കൻദരി, ഖലീൽ അൽ സാലിഹ്​, യൂസുഫ്​ അൽ ഫദ്ദാല, ഉസാമ അൽ ഷാഹീൻ തുടങ്ങി പ്രമുഖർ വിജയിച്ചു. അഞ്ച്​ മണ്ഡലങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ 66 ശതമാനം വോട്ട്​ രേഖപ്പെടുത്തി. കഴിഞ്ഞ തവണ 70 ശതമാനമായിരുന്നു. അഞ്ചാം മണ്ഡലത്തിൽനിന്ന്​ മത്സരിച്ച ഹംദാൻ സാലിം അൽ ആസ്​മിയാണ്​ (8387) ഏറ്റവും കൂടുതൽ വോട്ടുനേടിയത്​. ഒന്നാം മണ്ഡലത്തിലെ ഉസാമ അൽ ഷാഹീൻ (2167) ആണ്​ വിജയിച്ചവരിൽ ഏറ്റവും കുറഞ്ഞ വോട്ട്​ സ്വന്തമാക്കിയത്​. പുതിയ പാർല​മെൻറ്​ അംഗങ്ങളെ തെരഞ്ഞെടുത്ത സാഹചര്യത്തിൽ ചട്ടപ്രകാരം പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹി​െൻറ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചു. ഡിസംബർ 15നാണ്​ പുതിയ പാർലമെൻറി​െൻറ ആദ്യ സെഷൻ. അതിന്​ മുമ്പായി പുതിയ മന്ത്രിസഭ നിലവിൽ വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story