Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽ കാറിന്‍റെ ചില്ല് തകർത്ത് പണം കവർന്ന എത്യോപ്യന്‍ പൗരന്മാർ പിടിയിൽ

text_fields
bookmark_border
50,000 ദീനാറാണ് മോഷ്ടിച്ചത്
https://www.madhyamam.com/tags/arrest
cancel

കുവൈത്ത് സിറ്റി: ബാങ്കിൽനിന്ന് പണവുമായി പോയ കുവൈത്ത് പൗരനെ പിന്തുടർന്ന് 50,000 ദീനാർ മോഷ്ടിച്ച കേസിൽ നാല് എത്യോപ്യൻ പൗരന്മാർ പിടിയിൽ. സൽമിയയിൽ കാറിന്റെ ചില്ല് തകർത്ത് പണം കവർന്നെന്നാണ് കേസ്. ഹവല്ലി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് പ്രതികളെ പിടികൂടിയത്.

സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ ആദ്യ പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ് മൂന്ന് പേരെയും പിടികൂടി. മോഷ്ടിച്ച പണവും പിടിച്ചെടുത്തതായും പ്രതികളെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായും റിപ്പോർട്ടിൽ പറയുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Stolen 50000 Dinars Recovered Quickly
Next Story