Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ​സ്സ...

ഗ​സ്സ പു​നർ​നി​ർ​മാ​ണം; കു​വൈ​ത്ത് ഒ​രു ബി​ല്യ​ൺ ഡോ​ള​ർ വാ​ഗ്ദാ​നം ചെ​യ്തു

text_fields
bookmark_border
ഗ​സ്സ പു​നർ​നി​ർ​മാ​ണം; കു​വൈ​ത്ത് ഒ​രു ബി​ല്യ​ൺ ഡോ​ള​ർ വാ​ഗ്ദാ​നം ചെ​യ്തു
cancel

കു​വൈ​ത്ത് സി​റ്റി: ഗ​സ്സ​യു​ടെ പു​നർനി​ർ​മാ​ണ​ത്തെ പി​ന്തു​ണ​ക്കാ​ൻ കു​വൈ​ത്ത് ഒ​രു ബി​ല്യ​ൺ ഡോ​ള​ർ വാ​ഗ്ദാ​നം ചെ​യ്തു. യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണൾ​ഡ് ട്രം​പ് വാ​ഷി​ങ്ട​ണി​ൽ ത​ന്റെ പു​തി​യ സ​മാ​ധാ​ന ബോ​ർ​ഡി​ന്റെ ആ​ദ്യ യോ​ഗം ആ​രം​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​ഖ്യാ​പ​നം.

ഗ​സ്സ​യി​ലെ കൗ​ൺ​സി​ലി​ന്റെ ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നും ഫ​ല​സ്തീ​നി​ക​ളു​ടെ ദു​രി​ത​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​മാ​യി സം​ഭാ​വ​ന ന​ൽ​കു​മെ​ന്ന് വാ​ഷി​ങ്ട​ണി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന സെ​ഷ​നി​ൽ സം​സാ​രി​ച്ച കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് ജ​റാ​ഹ് ജാ​ബി​ർ അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് പ​റ​ഞ്ഞു. ഫ​ല​സ്തീ​ൻ ജ​ന​ത​ക്കും അ​വ​രു​ടെ ന്യാ​യ​മാ​യ ല​ക്ഷ്യ​ത്തി​നും കു​വൈ​ത്തി​ന്റെ ത​ത്ത്വാ​ധി​ഷ്ഠി​ത​വും ഉ​റ​ച്ച​തും ച​രി​ത്ര​പ​ര​വു​മാ​യ പി​ന്തു​ണ പു​തു​ക്കു​ന്ന​താ​യും വ്യ​ക്ത​മാ​ക്കി.

ഫ​ല​സ്തീ​ൻ വി​ഷ​യം വ​ള​രെ​ക്കാ​ല​മാ​യി കു​വൈ​ത്തി​ന്റെ വി​ദേ​ശ​ന​യ​ത്തി​ന്റെ ഒ​രു പ്ര​ധാ​ന കാ​ര്യ​മാ​ണ്. യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ 20 ഇ​ന പ​ദ്ധ​തി ഉ​ൾ​പ്പെ​ടെ, സ​മാ​ധാ​നം കൈ​വ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളെ​യും സം​രം​ഭ​ങ്ങ​ളെ​യും പി​ന്തു​ണ​ക്കാ​ൻ ഈ ​പ്ര​തി​ബ​ദ്ധ​ത കു​വൈ​ത്തി​നെ ബാ​ധ്യ​സ്ഥ​രാ​ക്കു​ന്ന​താ​യും വ്യ​ക്ത​മാ​ക്കി.

ഗ​സ്സ പു​നർ​നി​ർ​മാ​ണ ഫ​ണ്ടി​ലേ​ക്കു​ള്ള പ്രാ​രം​ഭ പേ​മെ​ന്റാ​യി സം​ഭാ​വ​ന ന​ൽ​കു​ന്ന രാ​ജ്യ​ങ്ങ​ൾ ഏ​ഴു ബി​ല്യ​ൺ ഡോ​ള​ർ സ​മാ​ഹ​രി​ച്ച​താ​യി ട്രം​പ് പ​റ​ഞ്ഞു. കു​വൈ​ത്ത്, ക​സാ​ഖിസ്താ​ൻ, അ​സ​ർ​ബൈ​ജാ​ൻ, യു.​എ.​ഇ, മൊ​റോ​ക്കോ, ബ​ഹ്‌​റൈ​ൻ, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, ഉ​സ്‌​ബെ​ക്കി​സ്താ​ൻ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

സ​മാ​ധാ​ന ബോ​ർ​ഡി​ന് അ​മേ​രി​ക്ക 10 ബി​ല്യ​ൺ ഡോ​ള​ർ സം​ഭാ​വ​ന ചെ​യ്യു​മെ​ന്ന് ട്രം​പ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഗ​സ്സ​യി​ലെ ഫു​ട്ബാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി​ക​ൾ​ക്കാ​യി ഫി​ഫ 75 മി​ല്യ​ൺ ഡോ​ള​ർ സ​മാ​ഹ​രി​ക്കു​മെ​ന്നും മാ​നു​ഷി​ക സ​ഹാ​യ​ത്തി​നാ​യി ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ര​ണ്ടു ബി​ല്യ​ൺ ഡോ​ള​ർ സം​ഭാ​വ​ന ചെ​യ്യു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് സാ​ര​മാ​യി ത​ക​ർ​ന്ന ഗ​സ്സ​യു​ടെ പു​നർനി​ർ​മാ​ണ​ത്തി​ന് 70 ബി​ല്യ​ൺ ഡോ​ള​ർ​വ​രെ ചി​ല​വ് വ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Kuwait pledges $1 billion for Gaza reconstruction
Next Story