Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹ​ജ്ജ് നി​ർ​വ​ഹി​ച്ച്...

ഹ​ജ്ജ് നി​ർ​വ​ഹി​ച്ച് കു​വൈ​ത്ത് തീ​ർ​ഥാ​ട​ക​ർ എ​ത്തി​ത്തു​ട​ങ്ങി

text_fields
bookmark_border
hajj pilgrims-returns
cancel

കു​വൈ​ത്ത് സി​റ്റി: ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്ന് കു​വൈ​ത്ത് തീ​ർ​ഥാ​ട​ക​ർ നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​ത്തു​ട​ങ്ങി. തീ​ർ​ഥാ​ട​ക​രു​മാ​യു​ള്ള ആ​ദ്യ വി​മാ​നം ശ​നി​യാ​ഴ്ച രാ​വി​ലെ 9.35ന് ​കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി. 330 തീ​ർ​ഥാ​ട​ക​രു​മാ​യി സൗ​ദി എ​യ​ർ​വേ​സ് വി​മാ​ന​മാ​ണ് ആ​ദ്യം എ​ത്തി​യ​തെ​ന്ന് ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ന്റെ (ഡി.​ജി.​സി.​എ) ഓ​പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ മ​ൻ​സൂ​ർ അ​ൽ ഹാ​ഷി​മി പ​റ​ഞ്ഞു.

മ​ട​ങ്ങു​ന്ന കു​വൈ​ത്ത് തീ​ർ​ഥാ​ട​ക​ർ​ക്കാ​യി 25 വി​മാ​ന​ങ്ങ​ൾ ശ​നി​യാ​ഴ്ച ഷെ​ഡ്യൂ​ൾ ചെ​യ്തി​ട്ടു​ണ്ട്. 15 വി​മാ​ന​ങ്ങ​ൾ ഞാ​യ​റാ​ഴ്ച​യും ഷെ​ഡ്യൂ​ൾ ചെ​യ്തി​ട്ടു​ണ്ട്. മ​ട​ങ്ങു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ഡി.​ജി.​സി.​എ സം​യോ​ജി​ത പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 8000 തീ​ർ​ഥാ​ട​ക​ർ​ക്കാ​ണ് കു​വൈ​ത്തി​ൽ​നി​ന്ന് ഹ​ജ്ജ് അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്ന​ത്. പി​ന്നീ​ട് 1000 കൂ​ടി ചേ​ർ​ക്കു​ക​യു​ണ്ടാ​യി.

ഹ​ജ്ജി​ന്റെ കു​റ്റ​മ​റ്റ​തും വി​ജ​യ​ക​ര​വു​മാ​യ സം​ഘാ​ട​ന​ത്തി​ൽ സൗ​ദി സ​ൽ​മാ​ൻ രാ​ജാ​വി​നെ​യും ഭ​ര​ണ​നേ​തൃ​ത്വ​ത്തെ​യും കു​വൈ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം പ്ര​ശം​സി​ച്ചി​രു​ന്നു. കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ സ​ൽ​മാ​ൻ രാ​ജാ​വി​ന് അ​ഭി​ന​ന്ദ​ന സ​ന്ദേ​ശം അ​യ​ക്കു​ക​യു​മു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pilgrimskuwaitreturnedhajj
News Summary - Kuwait Pilgrims started returns after Hajj
Next Story