ഇന്റർനാഷനൽ ഫിസിക്സ് ഒളിമ്പ്യാഡ്: മികവു തെളിയിക്കാൻ കുവൈത്തും
text_fieldsകുവൈത്ത് ടീം അംഗങ്ങൾ
കുവൈത്ത് സിറ്റി: ഉസ്ബകിസ്താനിൽ നടക്കുന്ന അഹമ്മദ് അൽ ഫർഗാനി ഇന്റർനാഷണൽ ഫിസിക്സ് ഒളിമ്പ്യാഡിൽ അഞ്ച് കുവൈത്ത് വിദ്യാർത്ഥികളും. ശാസ്ത്ര മികവ് ശക്തിപ്പെടുത്തൽ, അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കൽ, പങ്കാളിത്തം ഉറപ്പാക്കൽ എന്നിവ ഇതുവഴി ലക്ഷ്യമിടുന്നതായി വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു.
അമേരിക്കൻ ക്രിയേറ്റിവിറ്റി അക്കാദമിയിലെ സാറ മിർസ, കുവൈത്തിലെ ബ്രിട്ടീഷ് സ്കൂളിലെ അലി ഇസ്മായിൽ, അബ്ദുൽ ഹമീദ് അലി, ഹവല്ലി വിദ്യാഭ്യാസ മേഖലയിലെ ഫാത്തിമ അൽ സറാവി ഹൈസ്കൂളിലെ ബുഷ്റ അൽ ഖനായ്, കാപ്പിറ്റൽ വിദ്യാഭ്യാസ മേഖലയിലെ സുലൈമാൻ അബു ഘോഷ് ഹൈസ്കൂളിലെ ജാസിം അൽ സല്ലാൽ എന്നിവരടങ്ങുന്നതാണ് കുവൈത്ത് ടീം. ഒക്ടോബർ 10 മുതൽ 17 വരെയാണ് ഫിസിക്സ് ഒളിമ്പ്യാഡ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

