കു​വൈ​ത്ത്​-​ ഫി​ലി​പ്പീ​ൻ​സ്​ ബ​ന്ധം വീ​ണ്ടും വ​ഷ​ളാ​വു​ന്നു റി​ക്രൂ​ട്ട്​​മെൻറ്​ നി​ർ​ത്തു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്​ 

  • ലൈം​ഗി​ക പീ​ഡ​നം  തൊ​ഴി​ലാ​ളി മ​രി​ച്ചു 

19:39 PM
19/05/2019

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലേ​ക്ക്​ റി​ക്രൂ​ട്ട്​​മ​​െൻറ്​ വി​ല​ക്കു​മെ​ന്ന്​ വീ​ണ്ടും ഫി​ലി​പ്പീ​ൻ​സ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. വീ​ണ്ടും കു​വൈ​ത്തി​ൽ​ ഫി​ലി​പ്പീ​നോ ​തൊ​ഴി​ലാ​ളി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട്​ കൊ​ല്ല​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഫി​ലി​പ്പീ​ൻ​സ്​ ശ​ക്​​ത​മാ​യ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. കോ​ൺ​സ്​​റ്റാ​ൻ​ഷ്യ ​ലാ​ഗോ ദ​യാ​ഗ്​ (48) ആ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്. ഇ​വ​രു​ടെ ശ​രീ​ര​ത്തി​ൽ പീ​ഡ​ന​മേ​റ്റ​തി​​​െൻറ അ​ട​യാ​ള​ങ്ങ​ളു​ണ്ട്. 2016 ജ​നു​വ​രി മു​ത​ൽ കു​വൈ​ത്തി​ൽ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​യാ​ണി​വ​ർ. കേ​സ്​ കൈ​കാ​ര്യം ചെ​യ്യാ​ൻ ഫി​ലി​പ്പീ​ൻ​സ്​ എം​ബ​സി അ​ഭി​ഭാ​ഷ​ക​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എം​ബ​സി ഷ​ർ​ഷെ ദ​ഫേ​ മു​ഹ​മ്മ​ദ്​ നൂ​ർ​ദീ​ൻ പെ​ൻ​ഡോ​സി​ന കു​വൈ​ത്ത്​ ഫോ​റ​ൻ​സി​ക്​ വ​കു​പ്പി​നോ​ട്​ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട്​ ആ​വ​ശ്യ​പ്പെ​ട്ടു. 


ക​ഴി​ഞ്ഞ വ​ർ​ഷം ഫി​ലി​പ്പീ​നോ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി ജൊ​ആ​ന ഡാ​നി​യേ​ല​യു​ടെ മൃ​ത​ദേ​ഹം ഫ്രീ​സ​റി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ ച​ർ​ച്ച​യാ​യി. പി​ന്നീ​ട്​ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളെ സ്​​പോ​ൺ​സ​ർ​മാ​രി​ൽ​നി​ന്ന്​ ഒ​ളി​ച്ചോ​ടാ​ൻ എം​ബ​സി ജീ​വ​ന​ക്കാ​ർ സ​ഹാ​യി​ക്കു​ക​യും ഇ​തി​​​െൻറ വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്​​ത​ത്​ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ പ്ര​ശ്​​ന​ത്തി​ലേ​ക്ക്​ ന​യി​ച്ചു. ​മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ളോ​ടും കു​വൈ​ത്തി​ൽ​നി​ന്ന്​ മ​ട​ങ്ങാ​ൻ ഫി​ലി​പ്പീ​ൻ​സ്​ പ്ര​സി​ഡ​ൻ​റ്​ റോ​ഡ്രി​ഗോ ദു​തെ​ർ​ത്​ ആ​ഹ്വ​നം ചെ​യ്​​തു. ഏ​റെ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ പ്ര​ശ്​​നം പ​രി​ഹ​രി​ക്കു​ക​യും ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ പു​തി​യ റി​ക്രൂ​ട്ട്​​മ​​െൻറ്​ ക​രാ​ർ ഒ​പ്പി​ടു​ക​യും ചെ​യ്​​തു. തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്ക്​ വ​ലി​യ വി​ല ക​ൽ​പി​ക്കു​ന്ന​താ​ണ്​ പു​തി​യ ക​രാ​ർ. കു​വൈ​ത്തി​ലെ ഫി​ലി​പ്പീ​നോ​ക​ളി​ൽ 60 ശ​ത​മാ​ന​വും ഗാ​ർ​ഹി​ക​​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ്. കു​വൈ​ത്തി​ലെ നാ​ലാ​മ​ത്തെ വ​ലി​യ വി​ദേ​ശി സ​മൂ​ഹ​മാ​ണ്​ ഫി​ലി​പ്പീ​നോ​ക​ൾ. വീ​ണ്ടും തൊ​ഴി​ലാ​ളി പീ​ഡ​നം ആ​വ​ർ​ത്തി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഫി​ലി​പ്പീ​നോ തൊ​ഴി​ലാ​ളി​ക​ളെ അ​യ​ക്കു​ന്ന​ത്​ നി​ർ​ത്തു​മെ​ന്ന്​ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

Loading...
COMMENTS