Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്ത് പെട്രോളിയം കോർപറേഷൻ ആഗോള നിക്ഷേപകരുടെ കൺസോർഷ്യവുമായി കരാറിൽ ഒപ്പുവെച്ചു

text_fields
bookmark_border
കുവൈത്ത്  പെട്രോളിയം കോർപറേഷൻ ആഗോള   നിക്ഷേപകരുടെ കൺസോർഷ്യവുമായി കരാറിൽ ഒപ്പുവെച്ചു
cancel

കുവൈത്ത് സിറ്റി: കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ 16 ബില്യൺ ഡോളർ മൂല്യമുള്ള ‘ഷഹീൻ’ എണ്ണ കയറ്റുമതി പൈപ്പ്‌ലൈൻ ശൃംഖല പാട്ടത്തിനെടുക്കുന്നതിനും സബ്‌ലീസ് ചെയ്യുന്നതിനുമായി ആഗോള നിക്ഷേപകരുടെ കൺസോർഷ്യവുമായി കരാറിൽ ഒപ്പുവച്ചു.

ബ്ലാക്ക്‌സ്റ്റോൺ, ബ്രൂക്ക്ഫീൽഡ്, കെ.കെ.ആർ എന്നീ ആഗോള ഫണ്ടുകളാണ് കൺസോർഷ്യത്തിലുള്ളത്. കുവൈത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമാണിത്. രാജ്യത്തിന്‍റെ പെട്രോളിയം ആസ്തികളുടെ ശക്തിയും നിക്ഷേപ അന്തരീക്ഷത്തിൻ്റെ ആകർഷണീയതയും കരാർ പ്രതിഫലിപ്പിക്കുന്നതായി അധികൃതർ വ്യക്തമാക്കി.

പുതിയ സംയുക്ത സംരംഭത്തിൽ 49 ശതമാനം ഓഹരി വിദേശ നിക്ഷേപകർക്കും 51 ശതമാനം കുവൈത്ത് ഓയിൽ കമ്പനിക്കുമായിരിക്കും. 13 പൈപ്പ്‌ലൈനുകളിലായി 320 കിലോമീറ്റർ ദൈർഘ്യമുള്ള ശൃംഖലയുടെ പ്രവർത്തന നിയന്ത്രണം 20.5 വർഷത്തേക്ക് കുവൈത്ത് ഓയിൽ കമ്പനിക്ക് തുടരും. കരാർ പൂർത്തിയാകുന്നതോടെ 7.85 ബില്യൺ ഡോളർ ക്യാഷ് റിട്ടേൺ ലഭിക്കും. കുവൈത്ത് പെട്രോളിയം കോർപ്പറേഷന്റെ മൂലധന ചെലവ് പദ്ധതികൾക്ക് ഈ തുക പിന്തുണയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait Petroleum Corporation signed an agreement with a consortium of global investors
Next Story