കൈറോ അന്താരാഷ്ട്ര പുസ്തക മേളയിൽ കുവൈത്ത് പവിലിയൻ
text_fieldsകൈറോ അന്താരാഷ്ട്ര പുസ്തക മേളയിൽ കുവൈത്ത് വാർത്താവിനിമയ മന്ത്രാലയത്തിന്റെ പവലിയൻ
കുവൈത്ത് സിറ്റി: ഈജിപ്തിലെ കൈറോ അന്താരാഷ്ട്ര പുസ്തക മേളയിൽ കുവൈത്ത് വാർത്താവിനിമയ മന്ത്രാലയത്തിന്റെ പവലിയൻ. അറബ് സംസ്കാരത്തിന് കുവൈത്തിന്റെ സംഭാവനകൾ വിളിച്ചോതുന്ന പുസ്തകങ്ങളും ലഘുലേഖകളുമാണ് പ്രദർശിപ്പിച്ചത്. അറബ് സംസ്കാരത്തിന്റെ തലസ്ഥാനമായി ഈ വർഷം കുവൈത്ത് തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലവും ഇത്തവണയുണ്ടെന്ന് മന്ത്രാലയത്തിലെ പബ്ലിക്കേഷൻ സൂപ്പർവൈസർ അബ്ദുല്ല അൽ റഫ്ദി പറഞ്ഞു.
കുവൈത്തിലെ പൈതൃക കേന്ദ്രങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും മ്യൂസിയങ്ങളെയും പരിചയപ്പെടുത്തുന്ന പ്രദർശനങ്ങൾ പവലിയനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫലസ്തീനുള്ള കുവൈത്തിന്റെ ഉറച്ച പിന്തുണ വ്യക്തമാക്കുന്ന രൂപങ്ങളാണ് മറ്റൊരു ആകർഷണം. ഫെബ്രുവരി അഞ്ചിനാണ് കൈറോ അന്താരാഷ്ട്ര പുസ്തക മേള സമാപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

