ജി.സി.സി- ബ്രിട്ടീഷ് സംയുക്ത മന്ത്രിതല യോഗത്തിൽ കുവൈത്ത് പങ്കെടുത്തു
text_fieldsകുവൈത്ത് സിറ്റി: സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി അബുദബിയിൽ നടന്ന ജി.സി.സി- ബ്രിട്ടിഷ് സംയുക്ത മന്ത്രിതല യോഗത്തിൽ കുവൈത്ത് ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ ഡോ.അൻവർ അൽ മുദാഫും പ്രതിനിധി സംഘവും പങ്കെടുത്തു.
ജി.സി.സിയും യു.കെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ നിറവേറ്റുന്നതിനുള്ള മാർഗരേഖയും കരാറിനെക്കുറിച്ചും യോഗം ചർച്ച ചെയ്തതായി കുവൈത്ത് ധനമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. യോഗത്തിൽ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവിയും ബ്രിട്ടീഷ് ബിസിനസ് ആൻഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി കെമി ബാഡെനോക്കും സ്വതന്ത്ര വ്യാപാര ചർച്ചകളുമായി ബന്ധപ്പെട്ട ജി.സി.സി മന്ത്രിമാരും പങ്കെടുത്തു.

