ഇന്ത്യൻ വ്യാപാര നിയന്ത്രണ സമ്മേളനത്തിൽ കുവൈത്ത് പങ്കെടുത്തു
text_fieldsമിശ്അൽ അൽ ഷമാലി
കുവൈത്ത് സിറ്റി: ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച 2026 ലെ തന്ത്രപരമായ വ്യാപാര നിയന്ത്രണങ്ങളെക്കുറിച്ചുള്ള ദേശീയ സമ്മേളനത്തിൽ ഇന്ത്യയിലെ കുവൈത്ത് അംബാസഡർ പങ്കെടുത്തു. സുരക്ഷ, പ്രതിരോധം, ബഹിരാകാശം, രാസവസ്തുക്കൾ, ബയോടെക്നോളജി, ഇലക്ട്രോണിക്സ്, വിവരസാങ്കേതികവിദ്യ, വാണിജ്യ ആപ്ലിക്കേഷനുകൾ, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലാണ് പരിപാടി ശ്രദ്ധ കേന്ദ്രീകരിച്ചത്. അക്കാദമിക് ഗവേഷണത്തിനും ശാസ്ത്രവികസനത്തിനും പ്രത്യേക ശ്രദ്ധ നൽകി. ഇന്ത്യൻ ഗവൺമെന്റിലെ മുതിർന്ന ഉദ്യോഗസ്ഥർ, അന്താരാഷ്ട്ര സംഘടനകൾ, ഒന്നിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രത്യേക വിദഗ്ധർ എന്നിവർ പങ്കെടുത്ത സെഷനുകൾ അറിവ് പങ്കിടലിനും നയ സംഭാഷണത്തിനും വേദിയായി.
സമ്മേളനത്തിൽ രാജ്യത്തിന്റെ പങ്കാളിത്തം വളരെ പ്രാധാന്യമർഹിക്കുന്നു എന്ന് ഇന്ത്യയിലെ കുവൈത്ത് അംബാസഡർ മിശ്അൽ അൽ ഷമാലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

