ജി.സി.സി മന്ത്രിമാരുടെ ഏകോപന യോഗത്തിൽ കുവൈത്ത് പങ്കെടുത്തു
text_fieldsജി.സി.സി മന്ത്രിമാരുടെ വിദേശകാര്യ മന്ത്രിമാർക്കൊപ്പം അബ്ദുല്ല അൽ യഹ്യ
കുവൈത്ത് സിറ്റി: ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ 79-ാമത് സമ്മേളനടനുബന്ധിച്ച് നടന്ന ജി.സി.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ ഏകോപന യോഗത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ പങ്കെടുത്തു.
ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും സംയുക്ത ഏകോപനവും വർദ്ധിപ്പിക്കുന്നതിനുള്ള ചട്ടക്കൂടുകൾ യോഗത്തിൽ ചർച്ച ചെയ്തു. യു.എൻ ജനറൽ അസംബ്ലി യോഗത്തോടനുബന്ധിച്ച് അന്താരാഷ്ട്ര വിദേശകാര്യ മന്ത്രിമാരുമായി നടക്കുന്ന മന്ത്രിതല യോഗങ്ങളുടെ തയാറെടുപ്പുകളും വിലയിരുത്തി.പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളിലെ ഏകോപനം യോഗത്തിൽ ചർച്ചചെയ്തതായി ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി പറഞ്ഞു.

