യുനെസ്കോ യോഗത്തിൽ കുവൈത്ത് പങ്കെടുത്തു
text_fieldsആദം അൽ മുല്ല
കുവൈത്ത് സിറ്റി: മൊറോക്കോ തലസ്ഥാനമായ റബാത്തിൽ നടന്ന യുനെസ്കോ ഇന്റർ ഗവൺമെന്റൽ കമ്മിറ്റി യോഗത്തിൽ കുവൈത്ത് പങ്കെടുത്തു. സാംസ്കാരിക പൈതൃകത്തിന്റെ സംരക്ഷണ വിഷയത്തിൽ ഊന്നിയായിരുന്നു യോഗം.
ഈ വിഷയത്തിൽ നൽകുന്ന പ്രാധാന്യം കണക്കിലെടുത്താണ് കുവൈത്ത് പങ്കെടുത്തതെന്ന് കുവൈത്തിന്റെ സ്ഥിരം യുനെസ്കോ പ്രതിനിധി അംബാസഡർ ആദം അൽ മുല്ല പറഞ്ഞു. യോഗത്തിൽ കുവൈത്ത് പ്രതിനിധി സംഘത്തെ നയിക്കുന്നത് ഇദ്ദേഹമാണ്.
അദൃശ്യമായ സാംസ്കാരിക പൈതൃകത്തിന്റെ ലിസ്റ്റ് അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ആദം അൽ മുല്ല പറഞ്ഞു. കുവൈത്തിലെ അൽസാദു വീവിങ് കോഓപറേറ്റിവ് സൊസൈറ്റി 'മികച്ച സംരക്ഷണ രീതികൾ' എന്ന റിപ്പോർട്ട് അവതരിപ്പിച്ചു. കുവൈത്തിന്റെ സമ്പന്നവും വൈവിധ്യപൂർണവുമായ ബദൂയിൻ ടെക്സ്റ്റൈൽ പൈതൃകത്തിന്റെ സംരക്ഷണത്തിനും ഡോക്യുമെന്റേഷനും പ്രോത്സാഹനത്തിനും വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനമാണ് സൊസൈറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

