Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപുതിയ പാർലമെൻറ്​; പുതു...

പുതിയ പാർലമെൻറ്​; പുതു പ്രതീക്ഷകൾ

text_fields
bookmark_border
പുതിയ പാർലമെൻറ്​; പുതു പ്രതീക്ഷകൾ
cancel

കുവൈത്ത്​ സിറ്റി: സമാനതകളില്ലാത്ത വെല്ലുവിളികളുടെ നടുവിലൂടെ ലോകവും രാജ്യവും കടന്നുപോവു​േമ്പാൾ കുവൈത്തി​െൻറ ഭാവി നിർണയിക്കാൻ ജനം 50 പ്രതിനിധികളെ ചുമതലപ്പെടുത്തി. 16ാമത്​ പാർലമെൻറ്​ തെരഞ്ഞെടുപ്പി​െൻറ ഫലം പുറത്തുവന്നപ്പോൾ പ്രമുഖരുടെയും പ്രതിഭാധനരുടെയും കൂട്ടമാണ്​ തെരഞ്ഞെടുക്കപ്പെട്ടത്​. 50 അംഗ പാർലമെൻറിലേക്ക്​ അഞ്ച്​ മണ്ഡലങ്ങളിൽനിന്നാണ്​ പത്തുപേരെ വീതം തെരഞ്ഞെടുത്തത്​. ഒരു വനിത പോലും തെരഞ്ഞെടുക്കപ്പെട്ടില്ല. മൂന്നാം മണ്ഡലത്തിൽ മത്സരിച്ച 15ാം പാർലമെൻറിലെ ഏക വനിത പ്രതിനിധിയായിരുന്ന സഫ അൽ ഹാഷിമിന്​ ജയിക്കാനായില്ല. നിലവിലെ പാർലമെൻറ്​ സ്​പീക്കർ മർസൂഖ്​ അൽ ഗാനിം, ഡെപ്യൂട്ടി സ്​പീക്കർ ഇൗസ അൽ കൻദരി അടക്കം നിരവധി സിറ്റിങ്​ എം.പിമാർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

ഒന്നാം മണ്ഡലത്തിൽനിന്ന്​ ഹസ്സൻ അബ്​ദുല്ല ജൗഹർ, യൂസുഫ്​ അബ്​ദുല്ല അൽ ഗുറയ്യിബ്, അഹ്​മദ്​ ഖലീഫ്​ അൽ ശുഹൂമി, ഹമദ്​ അഹ്​മദ്​ റൂഹുദ്ദീൻ, ഇൗസ അഹ്​മദ്​ അൽ കൻദരി, അലി അബ്​ദുൽ റസൂൽ അൽ ഖത്താൻ, അദ്​നാൻ അബ്​ദുൽ സമദ്​ അൽ സഹദ്​, അബ്​ദുല്ല മുഹമ്മദ്​ അൽ തുറൈജി, അബ്​ദുല്ല ജാസിം അൽ മുദഫ്​ ഉസാമ ഇൗസ അൽ ഷാഹീൻ എന്നിവർ വിജയികളായി.

രണ്ടാം മണ്ഡലത്തിൽനിന്ന്​ മർസൂഖ്​ അലി അൽ ഗാനിം, മുഹമ്മദ്​ ബർറാക്​ അൽ മുതൈർ, ഖലീൽ ഇബ്രാഹിം അൽ സാലിഹ്​, ഹമദ്​ മുഹമ്മദ്​ അൽ മതർ, സൽമാൻ ഖാലിദ്​ അൽ ആസ്​മി, ഖാലിദ്​ ആയിദ്​ അൽ ഇനീസി, ബദർ നാസർ അൽ ഹുമൈദി, ബദർ ഹമദ്​ അൽ മുല്ല, ഹമദ്​ സൈഫ്​ അൽ ഹർഷാനി, അഹ്​മദ്​ മുഹമ്മദ്​ അൽ ഹമദ്​ എന്നിവർ ജനപ്രതിനിധികളായി.

മൂന്നാം മണ്ഡലത്തിൽനിന്ന്​ അബ്​ദുൽ കരീം അബ്​ദുല്ല അൽ കൻദരി, ഉസാമ അഹ്​മദ്​ അൽ മുനവ്വർ, മുഹന്നദ്​ തലാൽ അൽ സായിർ, ഹിഷാം അബ്​ദുൽ സമദ്​ അൽ സാലിഹ്​, അബ്​ദുൽ അസീസ്​ താരിഖ്​ അൽ സഖാബി, യൂസുഫ്​ സാലിഹ്​ അൽ ഫദ്ദാല, മുബാറക്​ സൈദ്​ അൽ മുതൈരി, സഅദൂൻ ഹമ്മാദ്​ അൽ ഉതൈബി, ഫാരിസ്​ സഅദ്​ അൽ ഉതൈബി, മുഹൽഹൽ ഖാലിദ്​ അൽ മുദഫ്​ എന്നിവർക്കാണ്​ എം.പിയാവാൻ നിയോഗം.

നാലാം മണ്ഡലത്തിൽനിന്ന്​ ശു​െഎബ്​ ശബ്ബാബ്​ അൽ മുവൈസിരി, ഫായിസ്​ ഗന്നം അൽ മുതൈരി, മുസഅദ്​ അബ്​ദുറഹ്​മാൻ അൽ മുതൈരി, മുഹമ്മദ്​ ഉബൈദ്​ അൽ റജ്​ഹി, സൗദ്​ സഅദ്​ അൽ മുതൈരി, താമിർ സഅദ്​ അൽ ദിഫീരി, മർസൂഖ്​ ഖലീഫ അൽ ഖലീഫ, ഫർസ്​ മുഹമ്മദ്​ അൽ ദൈഹാനി, സഅദ്​ അലി അൽ റഷീദി, മുബാറക്​ ഹൈഫ്​ അൽ ഹജ്​റഫ്​ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

അഞ്ചാം മണ്ഡലത്തിൽനിന്ന്​ ഹംദാൻ സാലിം അൽ ആസ്​മി, ബദർ സായിദ്​ അൽ ആസ്​മി, മുബാറക്​ അബ്​ദുല്ല അൽ അജ്​മി, അൽ സൈഫി മുബാറക്​ അൽ അജ്​മി, ഖാലിദ്​ മുഹമ്മദ്​ അൽ ഉതൈബി, ഹുമൂദ്​ മെബ്​റക്​ അൽ ആസ്​മി, സാലിഹ്​ തിയാബ്​ അൽ മുതൈരി, നാസർ സഅദ്​ അൽ ദൂസരി, മുഹമ്മദ്​ ഹാദി അൽ ഹുവൈല, അഹ്​മദ്​ അബ്​ദുല്ല അൽ ആസ്​മി എന്നിവർ പാർലമെൻറിലെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story