കുവൈത്ത് പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം
text_fieldsകുവൈത്ത് ദേശീയ അസംബ്ലി
കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി സാധാരണ സമ്മേളനം ചൊവ്വ, ബുധൻ ദിവസങ്ങളിലായി നടക്കും. 2022-2023 സാമ്പത്തിക വർഷത്തെ ബജറ്റ് സമ്മേളനത്തിൽ പ്രധാന അജണ്ടയാണ്. പബ്ലിക് അതോറിറ്റി ഓഫ് ഇൻഡസ്ട്രിയുടെ ഓഹരി വിതരണത്തെക്കുറിച്ച് അന്വേഷിക്കാൻ ചില അംഗങ്ങൾ സമർപ്പിച്ച അഭ്യർഥനയും വ്യവസായിക ഓഹരി ആധിക്യത്തെക്കുറിച്ച് അന്വേഷിക്കാൻ പാർലമെന്ററി പബ്ലിക് ഫണ്ട് പ്രൊട്ടക്ഷൻ കമ്മിറ്റിയെ നിയോഗിക്കുന്നതിനുള്ള ആവശ്യവും ചർച്ചചെയ്യുന്ന അജണ്ടയിലുണ്ട്.
2022-2023 സാമ്പത്തിക വർഷത്തേക്കുള്ള സ്വതന്ത്ര മന്ത്രാലയങ്ങളുടെയും സർക്കാർ വകുപ്പുകളുടെയും ബജറ്റുകളെ ബന്ധിപ്പിക്കുന്ന ബില്ലുകൾ ഉൾപ്പെടെ, പാർലമെന്ററി ബജറ്റുകളുടെയും അന്തിമ അക്കൗണ്ട് കമ്മിറ്റിയുടെയും റിപ്പോർട്ടുകളും പാർലമെന്റ് ചർച്ചചെയ്യും.
ദേശീയ അസംബ്ലിയുടെ ബൈലോകളിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യൽ, ചില തൊഴിൽ പദപ്രയോഗങ്ങൾ മാറ്റിസ്ഥാപിക്കാനുള്ള ബില്ല് എന്നിവയും അസംബ്ലിയുടെ മുന്നിലുണ്ട്. കരാറുകൾ, അന്തിമ രേഖകൾ, ധാരണപത്രങ്ങൾ, വിവിധ മേഖലകളിലെ അന്താരാഷ്ട്ര, യൂറോപ്യൻ യൂനിയനുകളും തമ്മിലുള്ള പ്രോട്ടോക്കോളുകൾ എന്നിവ അംഗീകരിക്കുന്നതിനുള്ള പാർലമെന്ററി വിദേശകാര്യ സമിതിയുടെ റിപ്പോർട്ടും ചർച്ചയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

