Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്-​ഫ​ല​സ്തീ​ൻ...

കു​വൈ​ത്ത്-​ഫ​ല​സ്തീ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
meeting
cancel
camera_alt

മ​ന്ത്രി ശൈ​ഖ് സ​ലിം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഫ​ല​സ്തീ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി റി​യാ​ദ് അ​ൽ മാ​ൽ​ക്കി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച​യി​ൽ

കു​വൈ​ത്ത് സി​റ്റി: വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലിം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഫ​ല​സ്തീ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി റി​യാ​ദ് അ​ൽ മാ​ൽ​ക്കി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കൈ​റോ​യി​ൽ അ​റ​ബ് ലീ​ഗ് കൗ​ൺ​സി​ൽ സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ഗ​സ്സ​യി​ലെ ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ച് ഇ​രു മ​ന്ത്രി​മാ​രും ച​ർ​ച്ച ചെ​യ്തു.

ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് സ​മാ​ധാ​ന​വും സു​സ്ഥി​ര​ത​യും കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള വ​ഴി​ക​ളും ഇ​രു​വ​രും വി​ല​യി​രു​ത്തി. ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചും ഇ​രു മ​ന്ത്രി​മാ​രും ച​ർ​ച്ച ന​ട​ത്തി.

അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ഇ​ട​പെ​ട​ണം

കു​വൈ​ത്ത് സി​റ്റി: ഫ​ല​സ്തീ​നി​നെ​തി​രാ​യ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​ത്തി​ലും ആ​ക്ര​മ​ണ​ത്തി​ലും കു​വൈ​ത്ത് ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി. ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ലെ കു​വൈ​ത്തി​ന്റെ സ്ഥി​രം പ്ര​തി​നി​ധി ഫൈ​സ​ൽ അ​ൽ എ​നേ​സി നാ​ലാ​മ​ത്തെ യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി ക​മ്മി​റ്റി​യി​ൽ രാ​ജ്യ​ത്തി​ന്റെ നി​ല​പാ​ട് അ​റി​യി​ച്ചു.

ഫൈ​സ​ൽ അ​ൽ എ​നേ​സി

ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്കാ​നും ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക് സം​ര​ക്ഷ​ണം ന​ൽ​കാ​നും അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തോ​ട് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ സേ​ന​യു​ടെ പ്ര​കോ​പ​ന​പ​ര​മാ​യ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ​യും അ​ൽ അ​ഖ്സ​യി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​വും ചെ​റു​ക്ക​ണ​മെ​ന്നും ഫൈ​സ​ൽ അ​ൽ എ​നേ​സി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait news
News Summary - Kuwait-Palestinian Foreign Ministers held a meeting
Next Story