Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2026 9:29 AM IST Updated On
date_range 20 Jun 2026 9:29 AM ISTകുവൈത്തും പാകിസ്താനും പ്രതിരോധ സഹകരണം വിപുലീകരിക്കുന്നു
text_fieldsbookmark_border
camera_alt
കുവൈത്ത്, പാകിസ്താൻ സെനിക മേധാവികൾ കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: പാകിസ്താൻ ആർമി ഓപ്പറേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ നവീദ് ഖൽബ് അബ്ബാസും പ്രതിനിധി സംഘവും കുവൈത്തിലെത്തി. കുവൈത്ത് ആർമി ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ ഷുറൈയാൻ സംഘത്തെ സ്വീകരിച്ചു.
കുവൈത്തും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും സൈനിക സഹകരണവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുവരും അവലോകനം ചെയ്തു. പ്രതിരോധ സഹകരണത്തിന്റെ മേഖലകളും, ബന്ധപ്പെട്ട സൈനിക മേഖലകളിൽ സംയുക്ത ഏകോപനവും കൈമാറ്റവും വികസിപ്പിക്കുന്നതിനുള്ള സാധ്യതകളും ചർച്ചകളിൽ വന്നു. കുവൈത്ത്, പാകിസ്താൻ ഭാഗങ്ങളിൽ നിന്നുമുള്ള നിരവധി മുതിർന്ന കമാൻഡിംഗ് ഓഫീസർമാരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

