കുവൈത്ത് ആസ്ട്രേലിയയിൽ മസ്ജിദ് തുറന്നു
text_fieldsആസ്ട്രേലിയയിലെ സിഡ്നിയിൽ ആരംഭിച്ച മസ്ജിദ്
കുവൈത്ത് സിറ്റി: കുവൈത്തിന്റെ സഹകരണത്തിൽ ആസ്ട്രേലിയയിലെ സിഡ്നിയിൽ മസ്ജിദ് തുറന്നു. കുവൈത്ത് ഔഖാഫ് ജനറൽ സെക്രട്ടേറിയറ്റ്, റഹ്മ ഇന്റർനാഷനൽ എന്നിവയുടെ മേൽനോട്ടത്തിലാണ് മസ്ജിദ് തുറക്കുന്നതെന്ന് റഹ്മ ഇന്റർനാഷനലിലെ യൂറോപ്യൻ മേഖല മേധാവി ഖാലിദ് അൽ മുല്ല പറഞ്ഞു. 500 പേർക്ക് പ്രയോജനം ലഭിക്കുന്ന ഒന്നിലധികം സൗകര്യങ്ങൾ മസ്ജിദിന്റെ സവിശേഷതയാണ്. ആധുനിക വാസ്തുവിദ്യ രീതികളും മാർഗങ്ങളും ഉപയോഗിച്ചാണ് നിർമാണം.
പ്രാർഥനകൾകൊപ്പം പഠന പ്രവർത്തനങ്ങൾ, പ്രഭാഷണങ്ങൾ, ഖുർആൻ മനഃപാഠമാക്കൽ കേന്ദ്രം, വിശ്വാസം, കർമശാസ്ത്രം, ഹദീസ്, ഇസ്ലാമിക സംസ്കാരം എന്നിവയിൽ ശാസ്ത്രീയ കോഴ്സുകൾ എന്നിവ ഒരുമിക്കുന്ന വിദ്യാഭ്യാസ കേന്ദ്രമായി മസ്ജിദ് പ്രവർത്തിക്കും. ആസ്ട്രേലിയയിലെ ഏറ്റവും വലിയ പള്ളികളിലൊന്നാണിത്. ഉദ്ഘാടന ചടങ്ങിൽ ബ്രിട്ടൻ രാജാവിന്റെ പ്രതിനിധിയും ന്യൂ സൗത്ത് വെയിൽസ് ഗവർണറുമായ മാർഗരറ്റ് ബീസിലി, സർക്കാർ പ്രതിനിധികൾ, അധികാരികൾ, റഹ്മ ഇന്റർനാഷനൽ, ഔഖാഫ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്ലിംകളുടെയും വിദ്യാഭ്യാസ സഥാപനങ്ങളുടെയും സാന്നിധ്യം വർധിപ്പിക്കുന്ന കുവൈത്തിന്റെ താൽപര്യമാണ് മസ്ജിദ് പൂർത്തീകരണത്തിലേക്ക് നയിച്ചതെന്നും ഖാലിദ് അൽ മുല്ല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

