കനത്ത ജാഗ്രത തുടർന്ന് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: മേഘലയിലെ പ്രത്യേക സാഹചര്യത്തിൽ ജാഗ്രത നടപടികൾ തുടർന്ന് കുവൈത്ത്. രാജ്യത്തെ വിവിധ സ്ഥാപനങ്ങളുമായി ശക്തമായ ഏകോപനവും പൂർണ്ണ സന്നദ്ധതയും തുടരുന്നതായി ആഭ്യന്തര മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ നാസർ ബൗസ്ലീബ് പറഞ്ഞു.
മേഖലയിലെ എല്ലാ സംഭവവികാസങ്ങളിലും സായുധ സേന തികഞ്ഞ ജാഗ്രതയോടെ വിലയിരുത്തുകയും നിരന്തര ഫോളോഅപ്പ് നടത്തുന്നുമുണ്ട്. മുൻകരുതൽ നടപടികളുടെ ഭാഗമായി വിദൂര പ്രദേശങ്ങളിലെ വേട്ടയാടൽ പ്രവർത്തനങ്ങൾ മാറ്റിവെക്കാനും ആഭ്യന്തര മന്ത്രാലയം പൗരന്മാരോട് അഭ്യർത്ഥിച്ചു. യു.എസ്-ഇറാൻ വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ കുവൈത്ത് ശാന്തമാണ്. നാലു ദിവസമായി കുവൈത്ത് ലക്ഷ്യമിട്ട് ആക്രമണങ്ങൾ ഒന്നും റിപ്പോർട്ടു ചെയ്തിട്ടില്ല.
അതേസമയം, ഇസ്‍ലാമാബാദിൽ നടന്ന യു.എസ്-ഇറാൻ ചർച്ചയിൽ തീരുമാനങ്ങൾ ആകാത്തതും മേഖലയിലെ അനിശ്ചിതത്വം തുടരുന്നതും നേരിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതിനാൽ രാജ്യം കനത്ത ജാഗ്രത തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

