സംയുക്ത സഹകരണം വർധിപ്പിക്കൽ; കുവൈത്ത്-ഒമാൻ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
text_fieldsമന്ത്രി ഡോ. അംതൽ അൽ ഹുവൈല ഒമാൻ സാമൂഹിക വികസന മന്ത്രി ഡോ. ലൈല
അൽ നജ്ജാറുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: സംയുക്ത സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി സാമൂഹിക കാര്യ, കുടുംബ, ബാലകാര്യ മന്ത്രി ഡോ. അംതൽ അൽ ഹുവൈല ഒമാൻ സാമൂഹിക വികസന മന്ത്രി ഡോ.ലൈല അൽ നജ്ജാറുമായി കൂടിക്കാഴ്ച നടത്തി. സാമൂഹിക വികസന മേഖലയിൽ ഇരുവിഭാഗങ്ങൾക്കുമിടയിൽ ഏകോപനം ശക്തിപ്പെടുത്തുന്നതിനും സാമൂഹിക പരിപാടികളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ചയെന്ന് സാമൂഹിക കാര്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു.
ഈ മേഖലകളിലെ വൈദഗ്ധ്യം പങ്കിടുന്നതിന് പരസ്പര സഹകരണം വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യവും ഇരുവരും ചൂണ്ടിക്കാട്ടി. കുവൈത്തിന്റെ സാമൂഹിക സേവന സംരംഭങ്ങളും പരിപാടികളും അവലോകനം ചെയ്യുകയാണ് ഒമാൻ സംഘത്തിന്റെ സന്ദർശന ലക്ഷ്യമെന്ന് മന്ത്രി അൽ ഹുവൈല പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

