2028ലെ ഗൾഫ് യൂത്ത് ഗെയിംസിന് കുവൈത്ത് ആതിഥേയത്വം വഹിക്കും
text_fieldsകുവൈത്തിൽ ചേർന്ന ജി.സി.സി ദേശീയ ഒളിമ്പിക് കമ്മിറ്റി യോഗം
കുവൈത്ത് സിറ്റി: ജി.സി.സി ദേശീയ ഒളിമ്പിക് കമ്മിറ്റികളുടെ 37-ാമത് യോഗം കുവൈത്തിൽ ചേർന്നു. കുവൈത്ത് ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ഫഹദ് നാസർ സബാഹ് അൽ അഹ്മദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് ഓഫിസിൽ നിന്നുള്ള പ്രധാന ശിപാർശകൾ യോഗം അവലോകനം ചെയ്തു.
ജി.സി.സി രാജ്യങ്ങൾക്കിടയിൽ കായിക സഹകരണം വർധിപ്പിക്കുന്നത് യോഗത്തിൽ ചർച്ചയായി. 2028 ലെ ഗൾഫ് യൂത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള കുവൈത്തിന്റെ അഭ്യർഥനയും 2026 ലെ ഗൾഫ് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ അഭ്യർഥനയും കൗൺസിൽ അംഗീകരിച്ചു.
2026 ൽ ആദ്യത്തെ സ്പോർട്സ് ലോ ആൻഡ് മാനേജ്മെന്റ് കോൺഫറൻസിന് ആതിഥേയത്വം വഹിക്കാൻ യു.എ.ഇക്ക് യോഗം അനുമതി നൽകി.
വനിതാ കായിക വിനോദങ്ങൾക്കുള്ള പിന്തുണ നൽകൽ, ഗൾഫ് വനിതാ സ്പോർട്സ് ഹാക്കത്തൺ സംഘടിപ്പിക്കൽ, ഭാവി സംരംഭങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി ആസൂത്രണ ഏകോപന സമിതി രൂപവത്കരണം, പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിക്കൽ എന്നിവക്കും യോഗം പിന്തുണ പ്രഖ്യാപിച്ചു.38-ാമത് കൗൺസിൽ യോഗം 2026 മേയ് അഞ്ചിന് യു.എ.ഇയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

