Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്:...

കു​വൈ​ത്ത്: വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രി​ക്കെ​തി​രെ വി​ചാ​ര​ണ നോ​ട്ടീ​സ്

text_fields
bookmark_border
notice
cancel

കു​വൈ​ത്ത് സി​റ്റി: പൊ​തു​ഫ​ണ്ട് ദു​ർ​വി​നി​യോ​ഗ​വും സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളും ആ​രോ​പി​ച്ച് വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രി മു​ഹ​മ്മ​ദ് അ​ൽ ഐ​ബാ​നെ​തി​രെ കു​റ്റ​വി​ചാ​ര​ണ നോ​ട്ടീ​സ്. പാ​ര്‍ല​മെ​ന്റ് അം​ഗം ഹം​ദാ​ൻ അ​ൽ അ​സ്മി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി മ​ന്ത്രി​യെ കു​റ്റ​വി​ചാ​ര​ണ ചെ​യ്യാ​ൻ ദേ​ശീ​യ അ​സം​ബ്ലി അ​നു​മ​തി തേ​ടി​യ​ത്.

മ​ന്ത്രി​യാ​കു​ന്ന​തി​ന് മു​മ്പ് അ​ൽ​ഐ​ബാ​ന്‍ ട്രേ​ഡി​ങ് ക​മ്പ​നി​യി​ൽ സാ​മ്പ​ത്തി​ക​മാ​യ ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യ​താ​യി അ​ൽ അ​സ്മി പ​റ​ഞ്ഞു. ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലെ വീ​ഴ്ച​യും ചെ​ല​വു​ക​ൾ അ​ധി​ക​രി​ച്ച​തും സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളു​മാ​ണ് പ്ര​ധാ​ന ആ​രോ​പ​ണ​ങ്ങ​ൾ. മ​ന്ത്രി​യു​ടെ തെ​റ്റാ​യ തീ​രു​മാ​ന​ങ്ങ​ള്‍ പൊ​തു​ഫ​ണ്ട് പാ​ഴാ​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

അ​തോ​ടൊ​പ്പം ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ​യും നി​ർ​മാ​ണ വ​സ്തു​ക്ക​ളു​ടെ​യും വി​ല​ക്ക​യ​റ്റം ത​ട​യു​ന്ന​തി​ൽ മ​ന്ത്രി പ​രാ​ജ​യ​പ്പെ​ട്ട​താ​യും കു​റ്റ​വി​ചാ​ര​ണ നോ​ട്ടീ​സി​ൽ അ​ൽ അ​സ്മി ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Kuwait-Notice of inquiry against Minister of Commerce and Industry
Next Story