Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ സർക്കാർ...

കുവൈത്തിൽ സർക്കാർ വകുപ്പുകളിൽനിന്ന്​ സ്വകാര്യമേഖലയിലേക്കും വിസമാറ്റത്തിന്​ വിലക്ക്​

text_fields
bookmark_border
കുവൈത്തിൽ സർക്കാർ വകുപ്പുകളിൽനിന്ന്​ സ്വകാര്യമേഖലയിലേക്കും വിസമാറ്റത്തിന്​ വിലക്ക്​
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ സർക്കാർ വകുപ്പുകളിൽനിന്ന്​ സ്വ​കാര്യ മേഖലയിലേക്കും വിസ മാറ്റം വിലക്കി ഉത്തരവ്​. മാൻപവർ അതോറിറ്റി മേധാവി 
അഹ്​മദ്​ അൽ മൂസയാണ്​ ഇതുസംബന്ധിച്ച്​ ഉത്തരവ്​ ഇറക്കിയത്​. സാമൂഹിക ക്ഷേമ വകുപ്പ്​ മന്ത്രി മർയം അഖീലി​​​െൻറ നിർദേശപ്രകാരമാണ്​ ഉത്തരവ് ഇറക്കിയതെന്ന്​ അദ്ദേഹം പറഞ്ഞു.

ഫലസ്​തീൻ പൗരന്മാർ, കുവൈത്തി വനിതകളുടെ വിദേശിയായ ഭർത്താവും മക്കളും, കുവൈത്ത്​ പൗരന്മാരുടെ വിദേശിയായ ഭാര്യ, ഫലസ്​തീൻ പൗരന്മാർ, ഡോക്​ടർമാരും നഴ്​സുമാരും ഉൾപ്പെടെ ആരോഗ്യ ജീവനക്കാർ എന്നിവരെ വിലക്കിൽനിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​. ​

സ്വ​കാര്യമേഖലയിൽനിന്ന്​ സർക്കാർ മേഖലയിലേക്കുള്ള വിസ മാറ്റം വിലക്കി മാൻപവർ അതോറിറ്റി നേരത്തെ ഉത്തരവ്​ പുറപ്പെടുവിച്ചിരുന്നു. 
തൊഴിൽവിപണിയിൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരുന്നതിനും വിദേശ തൊഴിലാളികളുടെ ആധിക്യം കുറക്കുന്നതിനുമാണ്​ പരിഷ്​കരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - kuwait news
Next Story