ലഹരിവിരുദ്ധ കാമ്പയിനുമായി കുവൈത്ത് ന്യൂസ് ഏജൻസി
text_fieldsകുവൈത്ത് സിറ്റി: 'മയക്കുമരുന്ന് നിങ്ങളുടെ നാശമാണ്' എന്നപേരിൽ ലഹരി വിരുദ്ധ കാമ്പയിനിങ്ങുമായി കുവൈത്ത് ന്യൂസ് ഏജൻസി (കുന). ഞായറാഴ്ച ആരംഭിക്കുന്ന കാമ്പയിൻ, സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായാണെന്ന് കുന ഡയറക്ടർ ജനറൽ ഡോ. ഫാത്മ അൽ സലിം പറഞ്ഞു.
എല്ലാ സംസ്ഥാന അധികാരികളും സ്ഥാപനങ്ങളും, സ്വകാര്യ സ്ഥാപനങ്ങളും ലഹരിക്കെതിരായ പോരാട്ടത്തിലാണ്. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹിന്റെ മാർഗനിർദേശങ്ങൾ പ്രകാരം ആരംഭിച്ച മയക്കുമരുന്ന് വിരുദ്ധ ദേശീയ കാമ്പയിനെ ഡോ. ഫാത്മ അൽ സലിം അഭിനന്ദിച്ചു.
ലഹരിക്കെതിരായ അവബോധം വളർത്തുന്നതിനും പ്രതിരോധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കുന അതിന്റെ എല്ലാ ഔട്ട്ലെറ്റുകളിലും വാർത്തകളും ഫോട്ടോകളും സംപ്രേക്ഷണം ചെയ്യുമെന്നും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

