Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്: വിസ...

കുവൈത്ത്: വിസ പുതുക്കാനും ട്രാന്‍സ്ഫര്‍ ചെയ്യാനും പുതിയ നിബന്ധനകള്‍

text_fields
bookmark_border
kuwait visa-renewal
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ വി​സ പു​തു​ക്കു​ന്ന​തി​നും ട്രാ​ന്‍സ്ഫ​ര്‍ ചെ​യ്യു​ന്ന​തി​നും പു​തി​യ നി​ബ​ന്ധ​ന​ക​ള്‍ ഏ​ര്‍പ്പെ​ടു​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. പു​തി​യ നി​യ​മം ഇ​ന്നു മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​തോ​ടെ വി​ദേ​ശി​ക​ള്‍ റെ​സി​ഡ​ൻ​സി പു​തു​ക്കു​ന്ന​തി​നും സ്പോ​ൺ​സ​ര്‍ മാ​റി ഇ​ഖാ​മ അ​ടി​ക്കു​ന്ന​തി​നും മു​മ്പാ​യി വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ പി​ഴ​യും കു​ടി​ശ്ശി​ക​യും അ​ട​ച്ചു​തീ​ര്‍ക്ക​ണം.

ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ അ​ൽ​ഖാ​ലി​ദി​ന്റെ പ്ര​ത്യേ​ക നി​ർ​ദേ​ശ​ത്തെ തു​ട​ര്‍ന്നാ​ണ്‌ പു​തി​യ ന​ട​പ​ടി. നേ​ര​ത്തേ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ള്‍ രാ​ജ്യ​ത്തു​നി​ന്ന് പു​റ​ത്തേ​ക്ക് യാ​ത്ര​യാ​കു​ന്ന വി​ദേ​ശി​ക​ള്‍ക്ക് കു​ടി​ശ്ശി​ക​യോ പി​ഴ​യോ ബാ​ക്കി​യു​ണ്ടെ​ങ്കി​ല്‍ യാ​ത്രാ​നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​സ പു​തു​ക്കു​ന്ന​തി​നും സ​മാ​ന​മാ​യ നി​യ​മം കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VisaRenewalKuwait
News Summary - Kuwait-New procedures for visa renewal and transfer
Next Story