Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാണിജ്യ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട പുതിയ നിയമം ഫെബ്രുവരിയിൽ

text_fields
bookmark_border
വാണിജ്യ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട പുതിയ നിയമം ഫെബ്രുവരിയിൽ
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ വാണിജ്യ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട പുതിയ നിയമം 2027 ഫെബ്രുവരി ആദ്യം മുതൽ നടപ്പിലാകും. ഇതിന് മുന്നോടിയായി രാജ്യത്തെ 1,40,000-ത്തോളം വാണിജ്യ സ്ഥാപനങ്ങളുടെ രേഖകൾ അധികൃതർ പരിശോധിച്ചുവരികയാണ്. സ്ഥാപനങ്ങളുടെ യഥാർഥ ഉടമകളെ കണ്ടെത്തുകയും കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുകയുമാണ് ലക്ഷ്യം. വാണിജ്യ വ്യവസായ മന്ത്രാലയമാണ് സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശ രേഖകൾ പരിശോധിക്കുന്നത്. രജിസ്റ്റർ ചെയ്ത വിവരങ്ങളിൽ സ്ഥാപനത്തിന്റെ യഥാർഥ ഉടമ ആരാണെന്നും ബിസിനസ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.

നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ തയ്യാറാക്കിവരികയാണ്. ഇവ ഉടൻ പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. രേഖകളിൽ എന്തെങ്കിലും പൊരുത്തക്കേടുകളുണ്ടെങ്കിൽ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ഓൺലൈൻ പോർട്ടൽ വഴി തിരുത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story