Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമൊ​ബൈ​ല്‍ ആ​പ്...

മൊ​ബൈ​ല്‍ ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത കു​വൈ​ത്ത് സ്വ​ദേ​ശി​ക്ക് 5,900 ദീ​നാ​ർ ന​ഷ്ട​പ്പെ​ട്ടു

text_fields
bookmark_border
മൊ​ബൈ​ല്‍ ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത കു​വൈ​ത്ത് സ്വ​ദേ​ശി​ക്ക് 5,900 ദീ​നാ​ർ ന​ഷ്ട​പ്പെ​ട്ടു
cancel

കു​വൈ​ത്ത് സി​റ്റി: മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ഡൗ​ൺ​ലോ​ഡ്ചെ​യ്ത സ്വ​ദേ​ശി​ക്ക് 5,900 ദീ​നാ​ർ ന​ഷ്ട​പ്പെ​ട്ടു. ആ​ഗോ​ള സ്റ്റോ​ക് എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​നാ​യി ഇ​ന്‍സ്റ്റാ​ള്‍ ചെ​യ്ത വ്യാ​ജ ആ​പ്പ് വ​ഴി​യാ​ണ് പ​ണം ന​ഷ്ട​മാ​യ​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ൽ അ​ൻ​ബ റി​പ്പോ​ര്‍ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം അ​ബൂ ഫു​തൈ​റ​യി​ലാ​ണ് സം​ഭ​വം.

ലോ​ക്ക​ല്‍ ന​മ്പ​റി​ല്‍നി​ന്ന് വ​ന്ന അ​ജ്ഞാ​ത കാ​ള​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സ്വ​ദേ​ശി യു​വാ​വ് ആ​പ്ലി​ക്കേ​ഷ​ൻ ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്നാ​ണ് പ​ണം പി​ന്‍വ​ലി​ച്ച​താ​യി ബാ​ങ്ക് സ​ന്ദേ​ശം ല​ഭി​ച്ച​ത്. ച​തി മ​ന​സ്സി​ലാ​ക്കി​യ യു​വാ​വ് പൊ​ലീ​സി​ലും സൈ​ബ​ര്‍ സെ​ല്ലി​ലും പ​രാ​തി ന​ല്‍കി. നേ​ര​ത്തേ സ​മാ​ന​മാ​യ നി​ര​വ​ധി കേ​സു​ക​ള്‍ കു​വൈ​ത്തി​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തി​രു​ന്നു.

ബാ​ങ്കി​ന്റെ​യോ മ​റ്റു സ്ഥാ​പ​ന​ങ്ങ​ളു​ടെ​യോ പ്ര​തി​നി​ധി​ക​ള്‍ എ​ന്ന വ്യാ​ജേ​ന ഫോ​ണ്‍ ചെ​യ്യു​ന്ന​വ​ര്‍ ഉ​പ​ഭോ​ക്താ​ക്ക​ളെ ചി​ല ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ ഡൗ​ണ്‍ലോ​ഡ് ചെ​യ്യാ​ന്‍ നി​ര്‍ബ​ന്ധി​ക്കും. സ്‌​ക്രീ​ന്‍ പ​ങ്കു​വെ​ക്ക​ല്‍ സാ​ധ്യ​മാ​കു​ന്ന ഇ​ത്ത​രം ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ ഇ​ന്‍സ്റ്റാ​ള്‍ചെ​യ്ത് അ​വ തു​റ​ന്നാ​ലു​ട​ന്‍ ഫോ​ണി​ലെ വി​വ​ര​ങ്ങ​ള്‍ ത​ട്ടി​പ്പു​കാ​രു​ടെ കൈ​ക​ളി​ലെ​ത്തും. ഇ​തോ​ടെ പ​ണ​വും ന​ഷ്ട​പ്പെ​ടും.

അ​ജ്ഞാ​ത ഇ-​മെ​യി​ൽ അ​ക്കൗ​ണ്ടു​ക​ളും ഫോ​ൺ ന​മ്പ​റു​ക​ളും കൈ​കാ​ര്യം ചെ​യ്യു​മ്പോ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നേ​ര​ത്തേ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. അ​ടു​ത്തി​ടെ​യാ​യി രാ​ജ്യ​ത്ത് ഇ-​ക്രൈ​മു​ക​ൾ കൂ​ടു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ള്‍. ഇ​തി​ല്‍ വ​ലി​യ ശ​ത​മാ​ന​വും ഫോ​ണ്‍ വ​ഴി​യാ​ണ്. സം​ശ​യാ​സ്പ​ദ​മാ​യ സ​ന്ദേ​ശ​ങ്ങ​ളോ കാ​ളു​ക​ളോ ല​ഭി​ച്ചാ​ല്‍ പ്ര​തി​ക​രി​ക്ക​രു​തെ​ന്നും ഉ​ട​ന്‍ സൈ​ബ​ർ ക്രൈം ​ക​ൺ​ട്രോ​ൾ ഡി​പ്പാ​ർ​ട്മെ​ന്റി​ന്റെ വാ​ട്സ്ആ​പ് (97283939) ന​മ്പ​റി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രു​ന്നു.

ഷെ​യ​റി​ങ് ആ​പ്ലി​ക്കേ​ഷ​നു​ക​ൾ അ​പ​ക​ട​കാ​രി

കു​വൈ​ത്ത് സി​റ്റി: നെ​റ്റ് ബാ​ങ്കി​ങ് ആ​പ്പു​ക​ൾ ഉ​ള്ള ഫോ​ണു​ക​ളി​ലേ​ക്ക് മ​റ്റു ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​മ്പോ​ൾ പ്ര​ത്യേ​ക ശ്ര​ദ്ധ​വേ​ണം. നി​സ്സാ​ര​മെ​ന്ന് ക​രു​തു​ന്ന ചി​ല ആ​പ്പു​ക​ൾ വ​ലി​യ ന​ഷ്ടം വ​രു​ത്തി​യേ​ക്കും. ഒ​രു ക്ലി​ക്ക് പ​ണം മൊ​ത്തം ന​ഷ്ട​പ്പെ​ടു​ത്തി​യേ​ക്കാം.

പ്ര​ധാ​ന സ്ക്രീ​ൻ ഷെ​യ​റി​ങ് ആ​പ്ലി​ക്കേ​ഷ​നു​ക​ളാ​ണ് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​ൻ ത​ട്ടി​പ്പ് സം​ഘം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​ത്ത​രം ആ​പ്പു​ക​ൾ വ​ഴി ഫോ​ണി​ലേ​ക്കും ക​മ്പ്യൂ​ട്ട​റു​ക​ളി​ലേ​ക്കും നു​ഴ​ഞ്ഞു​ക​യ​റി വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ക​യും പ​ണം ത​ട്ടു​ക​യു​മാ​ണ് രീ​തി. ഷെ​യ​റി​ങ് ആ​പ്ലി​ക്കേ​ഷ​നാ​യ ‘എ​നി ഡ​സ്ക് ഡൗ​ൺ​ലോ​ഡ്’ ചെ​യ്യു​ന്ന​തി​നെ​തി​രെ അ​ധി​കൃ​ത​ർ നേ​ര​ത്തേ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ അ​റി​യി​ച്ച് ഫോ​ണി​ലേ​ക്ക് വി​ളി​ക്കു​ക​യാ​ണ് ത​ട്ടി​പ്പു​കാ​രു​ടെ രീ​തി. തു​ട​ർ​ന്ന് ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​നും വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​നും പ​റ​യും. ഇ​വ കൈ​മാ​റു​ന്ന​തോ​ടെ, ഫോ​ൺ നി​യ​ന്ത്ര​ണം വി​ളി​ക്കു​ന്ന ആ​ളു​ടെ കൈ​ക​ളി​ലെ​ത്തും. ഫോ​ണി​ൽ​നി​ന്ന് ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യും നെ​റ്റ് ബാ​ങ്കി​ങ് ആ​പ് പ്ര​വ​ർ​ത്തി​പ്പി​ച്ചും പ​ണം ത​ട്ടാ​ൻ ഇ​തു​വ​ഴി മ​റ്റു​ള്ള​വ​ർ​ക്കാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwaitmobile app fraud
News Summary - Kuwait native loses 5,900 dinars after downloading mobile app
Next Story