കുവൈത്ത് നാഷനൽ പ്രവാസി സാഹിത്യോത്സവ് നാളെ
text_fieldsകുവൈത്ത് സിറ്റി: കലാലയം സംസാരിക വേദി പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവിന്റെ നാഷനൽ തല മത്സരങ്ങൾ വെള്ളിയാഴ്ച അബ്ബാസിയ ആസ്പെയർ ബൈലിംഗ്വൽ സ്കൂളിൽ നടക്കും. ‘പ്രതീക്ഷയുടെ പ്രയാണങ്ങൾ’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സാഹിത്യോത്സവിൽ കുവൈത്തിലെ അഞ്ച് സോണുകളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുക്കും.
ജൂനിയർ, സെക്കൻഡറി, സീനിയർ, ജനറൽ വിഭാഗങ്ങളിലായാണ് മത്സരം. ഫാമിലി, യൂനിറ്റ്, സെക്ടർ, സോൺ തലങ്ങളിലെ പ്രാഥമിക മത്സരങ്ങൾ വിജയിച്ചവരാണ് നാഷനൽ തലത്തിൽ മത്സരിക്കാനെത്തുന്നത്.
യാത്ര വ്ലോഗറും സുകൂൻ എഡ്യൂ ഫൗണ്ടേഷൻ സ്ഥാപകനും ഉത്തരേന്ത്യൻ യാത്രകളിലൂടെ സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധേയനുമായ പി.ടി. മുഹമ്മദ് സാഹിത്യോത്സവിലെ മുഖ്യാതിഥിയാവും. വൈകീട്ട് ആറിന് ആരംഭിക്കുന്ന പൊതു സംസാരിക സമ്മേളനത്തിൽ കുവൈത്തിലെ വിവിധ മേഖലയിലുള്ളവർ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

