ഇസ്ലാമിക് കൗൺസിൽ ദേശീയദിന ഐക്യദാർഢ്യ സംഗമം
text_fieldsകെ.ഐ.സി സംഘടിപ്പിച്ച കുവൈത്ത് ദേശീയ ഐക്യദാർഢ്യ സംഗമത്തിൽ ശിഹാബ് മാസ്റ്റർ നീലഗിരി സന്ദേശം നൽകുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ കേന്ദ്ര കമ്മിറ്റിയുടെ കീഴിൽ കുവൈത്ത് ദേശീയദിന ഐക്യദാർഢ്യ സംഗമം നടത്തി. കെ.ഐ.സി വിദ്യാഭ്യാസ വിങ് സെക്രട്ടറി ശിഹാബ് മാസ്റ്റർ നീലഗിരി ദേശീയ ദിന സന്ദേശം നൽകി. ജന്മനാടിനോടെന്നപോലെ നമുക്ക് അന്നം നല്കുന്ന നാടിന്റെ ക്ഷേമത്തിലും ഐശ്വര്യത്തിലും സന്തോഷത്തിലും പങ്കാളികളാവുക എന്നതാണ് നമുക്ക് ഈ നാടിനോട് നൽകാവുന്ന കടമയെന്ന് അദ്ദേഹം പറഞ്ഞു. കെ.ഐ.സി വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഇല്യാസ് മൗലവി പ്രാർഥന നടത്തി. ആക്ടിങ് പ്രസിഡൻറ് മുസ്തഫ ദാരിമി അധ്യക്ഷത വഹിച്ചു. മുഹമ്മദലി ഫൈസി, അബ്ദുൽ ഹകീം മൗലവി എന്നിവർ സംസാരിച്ചു. സഅദ്, ഇംതിനാൻ എന്നിവർ ദേശീയ ഗാനം ആലപിച്ചു. സൂം പ്ലാറ്റ്ഫോമിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി സ്വാഗതവും ട്രഷറർ ഇ.എസ്. അബ്ദുറഹ്മാൻ ഹാജി നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

