Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകൊറോണ കരിനിഴലിൽ...

കൊറോണ കരിനിഴലിൽ കുവൈത്ത്​ ദേശീയ ദിനാഘോഷം

text_fields
bookmark_border
കൊറോണ കരിനിഴലിൽ കുവൈത്ത്​ ദേശീയ ദിനാഘോഷം
cancel

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ വ്യാ​പ​നം കു​വൈ​ത്തി​​ന്റെ ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​ൽ ക​രി​നി​ഴ​ൽ വീ​ഴ്​​ത്തു​ന്നു. പ്ര​തി​ദി​ന കോ​വി​ഡ്​ കേ​സു​ക​ൾ സ​ർ​വ​കാ​ല റെ​ക്കോ​ഡ്​ ഭേ​ദി​ക്കു​ന്ന അ​വ​സ്ഥ​യി​ൽ ഒ​ത്തു​കൂ​ട​ലു​ക​ൾ​ക്ക്​ ഇ​പ്പോ​ൾ വി​ല​ക്ക്​ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷ​വും ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കി​യി​രു​ന്നു. അ​ന്ന​ത്തേ​ക്കാ​ൾ കേ​സു​ക​ൾ ഇ​പ്പോ​ൾ അ​ധി​ക​മാ​ണ്. അ​തേ​സ​മ​യം, മ​ര​ണ​നി​ര​ക്കും ഗു​രു​ത​രാ​വ​സ്ഥ​യും കു​റ​വാ​ണെ​ന്ന​ത്​ ആ​ശ്വാ​സ​മാ​ണ്. വി​പു​ല​മാ​യ ആ​ഘോ​ഷം ഒ​ഴി​വാ​ക്കി ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ നാ​മ​മാ​ത്ര​മാ​യി ന​ട​ത്താ​നാ​ണ്​ സാ​ധ്യ​ത. ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കാ​യി ജ​നം ഒ​ത്തു​കൂ​ടാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ​ക​ണ്ട്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കാ​ൻ ഇ​ട​യു​ണ്ട്.

ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഒ​മ്പ​തു​ദി​വ​സം ഒ​ഴി​വു​ ല​ഭി​ക്കു​ന്നു​ണ്ട്. മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ​ക്കും പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​ഞ്ചു​ദി​വ​സ​ത്തെ അ​വ​ധി ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. ഇ​തി​ന്​ മു​മ്പും ശേ​ഷ​വു​മു​ള്ള വെ​ള്ളി, ശ​നി വാ​രാ​ന്ത്യ അ​വ​ധി​ക​ൾ കൂ​ടി ചേ​രു​​മ്പോ​ഴാ​ണ്​ ഒ​മ്പ​തു​ദി​വ​സം ഒ​ഴി​വു​ ല​ഭി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 24 വ്യാ​ഴാ​ഴ്​​ച അ​ട​ക്കു​ന്ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും മ​റ്റും മാ​ർ​ച്ച് ആ​റ്​ ഞാ​യ​റാ​ഴ്ച മു​ത​ലാ​ണ് വീ​ണ്ടും പ്ര​വ​ർ​ത്തി​ക്കു​ക.

ഫെ​ബ്രു​വ​രി 25, 26 തീ​യ​തി​ക​ളി​ലാ​ണ്​ കു​വൈ​ത്ത്​ ദേ​ശീ​യ, വി​മോ​ച​ന ദി​നാ​ഘോ​ഷം. 1961 ജൂ​ൺ 19നാ​ണ് കു​വൈ​ത്ത് ബ്രി​ട്ട​നി​ൽ​നി​ന്ന് സ്വാ​ത​ന്ത്ര്യം നേ​ടി​യ​ത്.

മൂ​ന്നു​വ​ർ​ഷം ജൂ​ൺ 19 നാ​യി​രു​ന്നു കു​വൈ​ത്ത് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, 1964ൽ ​ആ​ഘോ​ഷം ഫെ​ബ്രു​വ​രി 25ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

രാ​ജ്യ​ത്തി​ന് സ്വാ​ത​ന്ത്ര്യ​ത്തി​ലേ​ക്ക് വ​ഴി​കാ​ണി​ച്ച, ആ​ധു​നി​ക കു​വൈ​ത്തി​​ന്റെ ശി​ൽ​പി എ​ന്ന​റി​യ​പ്പെ​ടു​ന്ന, രാ​ജ്യ​ത്തി​​ന്റെ 11ാമ​ത് ഭ​ര​ണാ​ധി​കാ​രി അ​മീ​ർ ശൈ​ഖ് അ​ബ്​​ദു​ല്ല അ​ൽ​സാ​ലിം അ​സ്സ​ബാ​ഹി​​ന്റെ സ്​​ഥാ​നാ​രോ​ഹ​ണം ന​ട​ന്ന 1950 ഫെ​ബ്രു​വ​രി 25​ന്റെ ​സ്​​മ​ര​ണ​യി​ൽ ആ ​ദി​വ​സം ദേ​ശീ​യ​ദി​നാ​ഘോ​ഷ​മാ​യി നി​ശ്ച​യി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് അ​തി​ന് തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ ഇ​റാ​ഖി അ​ധി​നി​വേ​ശ​ത്തി​ൽ​നി​ന്ന് മു​ക്തി നേ​ടി​യ വി​മോ​ച​ന ദി​ന​വും എ​ത്തി​യ​തോ​ടെ ഫെ​ബ്രു​വ​രി 25, 26 തീ​യ​തി​ക​ൾ ദേ​ശീ​യ ആ​ഘോ​ഷ ദി​ന​ങ്ങ​ളാ​യി മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait National Day
News Summary - Kuwait National Day Celebration in the Shadow of Corona
Next Story