Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആഘോഷപ്പൊലിമയിൽ...

ആഘോഷപ്പൊലിമയിൽ കു​വൈ​ത്ത്; ദേശീയദിനം കൊണ്ടാടി, ഇന്ന്​ വിമോചനദിനം

text_fields
bookmark_border
kuwait national day
cancel
camera_alt

ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ൽ ജ​ന​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: ആ​ഹ്ലാ​ദ​വും സ​ന്തോ​ഷ​വും നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ൽ രാ​ജ്യം 63മ​ത് ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ച്ചു. ആ​ഘോ​ഷ​ദി​ന​ത്തി​ൽ തെ​രു​വു​ക​ൾ നി​റ​ഞ്ഞ ജ​ന​ക്കൂ​ട്ടം മാ​തൃ​രാ​ജ്യ​ത്തി​ന്റെ കൊ​ടി​യ​ട​യാ​ള​ങ്ങ​ൾ വീ​ശി ബ്രി​ട്ടീ​ഷ് കോ​ള​നി ഭ​ര​ണ​ത്തി​ൽ​നി​ന്ന് സ്വാ​ത​ന്ത്ര്യം പ്രാ​പി​ച്ച​തി​​ന്റെ ആ​ഹ്ലാ​ദം പ​ങ്കി​ട്ടു. അ​ധി​നി​വേ​ശ​ത്തി​​ന്റെ ദു​സ്സ​ഹ​മാ​യ കൂ​ട്ടി​ൽ​നി​ന്ന് വി​മോ​ച​ന​ത്തി​ന്റെ സ്വ​ത​ന്ത്ര​മാ​യ ആ​കാ​ശ​ത്തേ​ക്ക് ചി​റ​ക് വി​രി​ക്കു​ക​യും ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കു​ക​യും ചെ​യ്ത ക​ഥ അ​വ​ർ പ​ര​സ്പ​രം പ​ങ്കു​വെ​ച്ചു.

ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ൽ കു​വൈ​ത്തി​ന്റെ പാ​ര​മ്പ​ര്യ ക​ലാ​രൂ​പം അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ

ഞാ​യ​റാ​ഴ്ച രാ​ജ്യ​ത്തു​ട​നീ​ളം വി​പു​ല​ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ന്നു. കു​വൈ​ത്ത് ട​വ​ർ, അ​റേ​ബ്യ​ൻ ഗ​ൾ​ഫ് സ്ട്രീ​റ്റ് എ​ന്നി​വി​ട​ങ്ങ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ കേ​ന്ദ്ര​ങ്ങ​ളാ​യി. ഗ​ൾ​ഫ് സ്ട്രീ​റ്റും അ​തി​ലേ​ക്കു​ള്ള വ​ഴി​ക​ളും ദേ​ശീ​യ പ​താ​ക​ക​ളു​ടെ സാ​ന്നി​ധ്യ​ങ്ങ​ളാ​ൽ നി​റ​ഞ്ഞു. കെ​ട്ടി​ട​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലും ദേ​ശീ​യ പ​താ​ക പാ​റി​പ്പ​റ​ന്നു. ഓ​രോ ഗ​വ​ർ​ണ​റേ​റ്റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ന്നു. വി​വി​ധ മാ​ളു​ക​ളും ഷോ​പ്പി​ങ് സെ​ന്റ​റു​ക​ളും ദേ​ശീ​യ ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി. ദേ​ശീ​യ പ​താ​ക​യു​മാ​യി കൊ​ച്ചു​കു​ട്ടി​ക​ളും റോ​ഡു​ക​ളും തെ​രു​വു​ക​ളും കൈ​യ​ട​ക്കി. പ​ര​സ്​​പ​രം കെ​ട്ടി​പ്പി​ടി​ച്ച് ഏ​വ​രും സ​ന്തോ​ഷം പ​ങ്കി​ട്ടു. ദേ​ശ​സ്​​നേ​ഹം പ്ര​ക​ടി​പ്പി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ എ​ല്ലാ​യി​ട​ങ്ങ​ളി​ലും സം​ഘ​ടി​പ്പി​ക്കു​ക​യു​ണ്ടാ​യി. പ്ര​വാ​സി സ​മൂ​ഹ​വും ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി. തി​ങ്ക​ളാ​ഴ്ച വി​മോ​ച​ന ദി​ന​മാ​ണ്. ഇ​റാ​ഖ് അ​ധി​നി​വേ​ശ​ത്തി​ൽ​നി​ന്ന്​ കു​വൈ​ത്ത് മോ​ചി​ത​മാ​യ​തി​​ന്റെ വാ​ർ​ഷി​ക ദി​നം. ഈ ​ദി​വ​സ​വും അ​വി​സ്മ​ര​ണീ​യ ആ​ഘോ​ഷ​ങ്ങ​ളാ​ൽ കു​വൈ​ത്ത് കൊ​ണ്ടാ​ടും.


ആ​ശം​സ​യു​മാ​യി ഗൂ​ഗ്ൾ ഡൂ​ഡി​ൽ

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ ദി​ന​ത്തി​ൽ കു​വൈ​ത്തി​ന് ആ​ശം​സ​ക​ളു​മാ​യി ഗൂ​ഗ്ള്‍. ഗൂ​ഗ്ൾ ഹോം ​പേ​ജ് ഡൂ​ഡി​ൽ കു​വൈ​ത്ത് പ​താ​ക പ്ര​ദ​ര്‍ശി​പ്പി​ച്ചാ​ണ് ഗൂ​ഗ്ൾ കു​വൈ​ത്തി​ന് ആ​ശം​സ​ക​ൾ അ​റി​യി​ച്ച​ത്. കു​വൈ​ത്തി​ന്റെ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു ചേ​ർ​ന്ന് ദി​വ​സം മു​ഴു​വ​ൻ ഗൂ​ഗ്ൾ ഹോം ​പേ​ജി​ൽ ഇ​ത് നി​ല​ർ​ത്തി. ക​ഴി​ഞ്ഞ വ​ര്‍ഷ​ങ്ങ​ളി​ലും സ​മാ​ന​രീ​തി​യി​ല്‍ ഗൂ​ഗ്ള്‍ കു​വൈ​ത്ത് പ​താ​ക കൊ​ണ്ട് സെ​ർ​ച് എ​ൻ​ജി​ൻ ഹോം ​പേ​ജ് അ​ല​ങ്ക​രി​ച്ചി​രു​ന്നു.

എ​യ​ർ ഷോ ​ഇ​ന്ന്

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന എ​യ​ർ ഷോ ​തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന്. കു​വൈ​ത്ത് ട​വ​ര്‍ പ​രി​സ​ര​ത്താ​ണ് എ​യ​ര്‍ ഷോ. ​ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് എ​യ​ർ ഷോ ​നി​ശ്ച​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​തി​നെ തു​ട​ര്‍ന്ന് ഞാ​യ​റാ​ഴ്ച​യി​ലെ ഷോ ​ഒ​ഴി​വാ​ക്കി​യി​രു​ന്നു. ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വ്യോ​മാ​ഭ്യാ​സം കാ​ണാ​ന്‍ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ക്കം ആ​യി​ര​ങ്ങ​ൾ കു​വൈ​ത്ത് ട​വ​ര്‍ പ​രി​സ​ര​ത്തെ​ത്തും.

യു.​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്റ​ണി ജെ.​ബ്ലി​ങ്ക​ൻ അ​ഭി​ന​ന്ദി​ച്ചു

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തി​ന്റെ ദേ​ശീ​യ ദി​ന​ങ്ങ​ളി​ൽ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​നെ യു.​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്റ​ണി ജെ.​ബ്ലി​ങ്ക​ൻ അ​ഭി​ന​ന്ദി​ച്ചു. കു​വൈ​ത്തി​ന്റെ ദേ​ശീ​യ ദി​ന​ത്തി​ലും വി​മോ​ച​ന ദി​ന​ത്തി​ലും അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​നും കു​വൈ​ത്ത് ജ​ന​ത​ക്കും ഞാ​ൻ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​താ​യി ബ്ലി​ങ്ക​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. കു​വൈ​ത്തു​മാ​യു​ള്ള ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്ത​ത്തി​നും ആ​ഴ​ത്തി​ലു​ള്ള സൗ​ഹൃ​ദ​ത്തി​നും ഞ​ങ്ങ​ൾ ന​ന്ദി​യു​ള്ള​വ​രാ​ണ്. പു​തി​യ അ​മീ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ആ​ഴ​ത്തി​ലാ​ക്കാ​ൻ യു.​എ​സ് ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കു​വൈ​ത്തി​ന് സ​വി​ശേ​ഷ​മാ​യ ദി​നം -​ജി.​സി.​സി സെ​ക്ര​ട്ട​റി

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ ദി​ന​ത്തി​ൽ ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി) സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സെം അ​ൽ ബു​ദൈ​വി​യും കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​നെ​യും ജ​ന​ങ്ങ​ളെ​യും അ​ഭി​ന​ന്ദി​ച്ചു.

ഈ ​ര​ണ്ട് ദി​ന​ങ്ങ​ളും കു​വൈ​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് സ​വി​ശേ​ഷ​മാ​ണെ​ന്ന് അ​ൽ ബു​ദൈ​വി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. കു​വൈ​ത്തി​ന്റെ നേ​ട്ട​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ച്ച അ​ൽ ബു​ദൈ​വി ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ഐ​ക്യ​ദാ​ർ​ഢ്യ​വും സ​ഹ​ക​ര​ണ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലും, ഗ​ൾ​ഫ് മേ​ഖ​ല​യി​ലും ലോ​ക​മെ​മ്പാ​ടു​മു​ള്ള സു​ര​ക്ഷ​യും സു​സ്ഥി​ര​ത​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലും കു​വൈ​ത്തി​ന്റെ പ​ങ്കും ചൂ​ണ്ടി​ക്കാ​ണി​ച്ചു.

ഐ.​സി.​എ​ഫ് സാ​ൽ​മി​യ മ​ദ്റ​സ ദേ​ശീ​യദി​നാ​ഘോ​ഷം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് ഐ.​സി.​എ​ഫ് സാ​ൽ​മി​യ മ​ദ്റ​സ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഘോ​ഷ യാ​ത്ര, ദേ​ശീ​യ ഗാ​നാ​ലാ​പ​നം മ​റ്റു വി​വി​ധ പ​രി​പാ​ടി​ക​ൾ എ​ന്നി​വ ആ​ഘോ​ഷ ഭാ​ഗ​മാ​യി ന​ട​ന്നു.


ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് കു​വൈ​ത്ത് ഭ​ര​ണാ​ധി​കാ​രി​ക​ൾ ന​ൽ​കു​ന്ന പി​ന്തു​ണ​ക്കും സ​ഹ​ക​ര​ണ​ങ്ങ​ൾ​ക്കും ന​ന്ദി​യും ക​ട​പ്പാ​ടും ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും ഈ ​രാ​ജ്യ​ത്തി​​ന്റെ നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ക്കാ​നും അ​ഖ​ണ്ഡ​ത മു​റു​ക്കെ​പ്പി​ടി​ക്കാ​നും നാം ​ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ് അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി ഉ​ണ​ർ​ത്തി.

സ​മീ​ർ മു​സ്‍ലി​യാ​ർ, ഇ​ബ്രാ​ഹിം മു​സ്‍ലി​യാ​ർ വെ​ണ്ണി​യോ​ട് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ഐ.​സി.​എ​ഫ് സി​റ്റി സെ​ൻ​ട്ര​ൽ വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി അ​ബ്ദു​സ്സ​ലാം സ്വാ​ഗ​ത​വും, മ​ദ്റ​സ സെ​ക്ര​ട്ട​റി റാ​ഷി​ദ് ചെ​റു​ശോ​ല ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationkuwait national day
News Summary - kuwait national day celebration
Next Story