കുവൈത്ത് ദേശീയദിനം: 50 ശതമാനം ഡിസ്കൗണ്ടുമായി മെഡക്സ് മെഡിക്കൽ കെയർ
text_fieldsകുവൈത്ത് സിറ്റി: ദേശീയദിനം പ്രമാണിച്ചു രാജ്യത്തിന്റെ ആഘോഷമായ ഹല ഫെബ്രുവരിയിൽ ചികിത്സ സേവനരംഗത്ത് പ്രത്യേക ഓഫറുമായി മെഡക്സ് മെഡിക്കൽ കെയർ ഫഹാഹീൽ. ഇതിന്റെ ഭാഗമായി ഫെബ്രുവരി ഒന്നു മുതൽ 28 വരെ എല്ലാ ഡോക്ടർമാരുടെ പരിശോധനക്കും 50ശതമാനം വരെ ഡിസ്കൗണ്ട് തുടരുന്നു. കൂടാതെ 12 ദീനാറിന്റെ ഫുൾബോഡി ചെക്കപ്പും ലേസർ ട്രീറ്റ്മെന്റിന് ആകർഷകമായ ഓഫറുകളും മറ്റ് അനവധി ഡിസ്കൗണ്ടുകളും പ്രാബല്യത്തിൽ ഉള്ളതായി മെഡക്സ് മെഡിക്കൽ കെയർ മാനേജ്മെന്റ് അറിയിച്ചു.
25 വർഷത്തെ പ്രവർത്തന പരിചയമുള്ള ഗൈനക്കോളജിസ്റ്റ് ഡോ. ജയലളിത, നേത്ര ചികിത്സ വിഭാഗം ഡോ. മാൻസി മാത്യു, ശിശു ചികിത്സ വിഭാഗം ഡോക്ടർ രക്ഷിത് ജോൺസൻ, ചെവി തൊണ്ട മൂക്ക് വിഭാഗം ഡോ. റിങ്കു അലക്സ് വൈദ്യൻ എന്നീ മികവുറ്റ ഡോക്ടർമാരുടെ സേവനവും മെഡക്സ് മെഡിക്കൽ കെയറിലുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും -1893333 നമ്പറിൽ ബന്ധപ്പെടണം.

