കുവൈത്ത് ദേശീയ അസംബ്ലി സ്പീക്കർ അസംബ്ലികാര്യ സഹമന്ത്രിയുമായി ചർച്ച നടത്തി
text_fieldsസ്പീക്കർ അഹ്മദ് അൽ സദൂൻ, അസംബ്ലികാര്യ സഹമന്ത്രി അമ്മാർ അൽ അജ്മിയുമായി ചർച്ച നടത്തുന്നു
കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി സ്പീക്കർ അഹ്മദ് അൽ സദൂൻ, അസംബ്ലികാര്യ സഹമന്ത്രി അമ്മാർ അൽ അജ്മിയുമായി ചർച്ച നടത്തി. ആദ്യ നിയമസഭ കാലയളവ് മുതൽ പത്താം നിയമസഭ കാലയളവ് വരെയുള്ള പാർലമെന്ററി ചരിത്രം വിശദമാക്കുന്ന എൻസൈക്ലോപീഡിയയുടെ പകർപ്പ് ചർച്ചകൾക്കിടെ ഭവന-നഗര വികസന സഹമന്ത്രി കൂടിയായ അമ്മാർ അൽ അജ്മി സ്പീക്കർക്ക് കൈമാറി.
ദേശീയ അസംബ്ലികാര്യ മന്ത്രാലയം ആക്ടിങ് അണ്ടർ സെക്രട്ടറി ഡോ. അഹമ്മദ് അൽ ഹൈഫിയും ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

