കുവൈത്ത് മൂവാറ്റുപുഴ അസോ. റമദാൻ കിറ്റ് വിതരണം
text_fieldsകുവൈത്ത് മൂവാറ്റുപുഴ അസോസിയേഷൻ അംഗങ്ങൾ റമദാൻ കിറ്റ് വിതരണത്തിൽ
കുവൈത്ത് സിറ്റി: കുവൈത്ത് മൂവാറ്റുപുഴ അസോസിയേഷൻ (കെ.എം.എ) എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റമദാന്-ഇഫ്താർ കിറ്റ് വിതരണം ചെയ്തു. പേഴയ്ക്കാപ്പിള്ളി, മുളവൂർ, മാർക്കറ്റ്, വാഴപ്പിള്ളി, ആട്ടായം, ഒറവക്കുഴി, മോളേക്കുടി, പെരുമറ്റം, പുതുപ്പാടി, പുന്നമറ്റം എന്നിടങ്ങളിലാണ് വിതരണം നടത്തിയത്. ഒരു മാസത്തേക്കുളള ആഹാര സാധനങ്ങള്‍ അടങ്ങിയ മെഗാ കിറ്റുകളാണ് വിതരണം ചെയ്തത്. വര്‍ഷങ്ങളായി സാമൂഹിക ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുവൈത്ത് മൂവാറ്റുപുഴ അസോസിയേഷൻ എല്ലാ റമദാനിലും ഇഫ്താർ കിറ്റ് വിതരണം നടത്താറുണ്ട്. സി.എം.ഷിജാദ്, ആദിൽ ബഷീർ, മൊയ്തീൻ അഫി, മാഹീൻ എന്നിവർ നേതൃത്വം നൽകി.

