Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലൈസൻസ് എടുക്കുക അല്ലെങ്കിൽ 5000 ദീനാർ പിഴയടക്കുക; അനധികൃത ബിസിനസ് ഉടമകൾക്ക് കുവൈത്ത് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്

text_fields
bookmark_border
ലൈസൻസ് എടുക്കുക അല്ലെങ്കിൽ 5000 ദീനാർ പിഴയടക്കുക; അനധികൃത ബിസിനസ് ഉടമകൾക്ക് കുവൈത്ത് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ ലൈസൻസ് ഇല്ലാതെ വാണിജ്യ ഇടപാടുകൾ നടത്തുന്നവർക്ക് ശക്തമായ മുന്നറിയിപ്പ് നൽകി മുനിസിപ്പാലിറ്റി. ലൈസൻസ് ഇല്ലാത്ത ബിസിനസ് സ്ഥാപനങ്ങൾക്ക് 5,000 ദീനാർ വരെ ഉയർന്ന പിഴ ചുമത്തുമെന്നും സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്നും കാപിറ്റൽ ഗവർണറേറ്റ് മുനിസിപ്പൽ ബ്രാഞ്ചിലെ ഓഡിറ്റ് ആൻഡ് ഫോളോഅപ്പ് വിഭാഗം അഡ്വർടൈസിങ് സൂപ്പർവൈസർ ഹമദ് അൽ നിംറാൻ പറഞ്ഞു. ‘കൃത്യമായ വഴിയിലൂടെ നിങ്ങളുടെ ബിസിനസ്സ് ലൈസൻസ് നേടുക’ തലക്കെട്ടിൽ മുനിസിപ്പാലിറ്റി പുതിയ പ്രചാരണ പരിപാടി ആരംഭിച്ചു.

കാമ്പയിനോടുനബന്ധിച്ച് ഫീൽഡ് പരിശോധനകളും ആരംഭിച്ചിട്ടുണ്ട്. ലൈസൻസില്ലാതെ വ്യാപാര സ്ഥാപനം ആരംഭിക്കുക, അനുമതിയില്ലാതെ അധിക സ്ഥലം കൂട്ടിച്ചേർക്കുക, മുനിസിപ്പാലിറ്റിയുടെ അംഗീകാരമില്ലാതെ അധിക വാണിജ്യ പ്രവർത്തനങ്ങൾ നടത്തുക എന്നിവ കണ്ടെത്താനാണ് ഫീൽഡ് പരിശോധന.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ലൈസൻസ് എടുക്കുക അല്ലെങ്കിൽ 5000 ദീനാർ പിഴയടക്കുക; അനധികൃത ബിസിനസ് ഉടമകൾക്ക് കുവൈത്ത് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്
Next Story